play-sharp-fill
കായംകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമം: യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു

കായംകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമം: യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: കായംകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനം ഉപരോധിച്ചു. കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് മാസ്‌ക് ധരിച്ച് കൃത്യമായ അകലം പാലിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.



ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിനു മുന്നിൽ കെകെ റോഡിൽ പൊലീസ് തടഞ്ഞു. തുടർന്നു നടന്ന ധർണ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടോം കോര അഞ്ചേരി , യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തുകുര്യൻ ജോയി , ജില്ലാ സെക്രട്ടറിമാരായ അജീഷ് വടവാതൂർ, ജെനിൻ ഫിലിപ്പ്, രാഹുൽ രാജീവ്, എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കായംകുളത്ത് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ സുഹൈലിന്റെ വധശ്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പോലീസ് സ്റ്റേഷൻ ഉപരോധം ജില്ലയിൽ എല്ലാ നിയോജക മണ്ഡലം ആസ്ഥാനങ്ങളിലും സംഘടിപ്പിച്ചു.

പക്ഷേ പല സ്ഥലങ്ങളിലും പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷാവസ്ഥ ഉണ്ടായി.ഏറ്റുമാനൂരിൽ പ്രവർത്തകരേ വഴിയിൽ തടഞ്ഞത് വലിയ പ്രതിഷേധത്തിനിടയാക്കി.

ജില്ലയിലെ ഒൻപത് നിയോജക മണ്ഡലം ആസ്ഥാനങ്ങളിലും പ്രതിഷേധത്തിൽ പങ്കെടുത്തവരേ പോലീസ് അറസ്റ്റ് ചെയ്തു കടുത്തുരുത്തിയിൽ സംസ്ഥാന സെക്രട്ടറി സിജോ ജോസഫ് തുടങ്ങി പല കേന്ദ്രങ്ങളിലും പ്രധാനപ്പെട്ട ജില്ലാ നേതാക്കൻമാരേ അറസ്റ്റ് ചെയ്തു..