മോഷ്ടിച്ച ബ്ലൂടൂത്ത് സ്പീക്കറിന് പണം തരില്ലെന്ന് അഖിൽ പറഞ്ഞത് ചൊടിപ്പിച്ചു, കൂട്ടകാരനുമായി ചേർന്ന് കൊലപാതകം നടത്താൻ പ്ലാൻ ചെയ്തു ; ഓടി രക്ഷപ്പെടാൻ നോക്കിയപ്പോൾ കല്ലെറിഞ്ഞ് വീഴ്ത്തി : പ്രതികൾ പൊലീസിന് നൽകിയ മൊഴിയിങ്ങനെ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംതിട്ട: മോഷ്ടിച്ച് നൽകിയ ബ്ലൂട്ടൂത്ത് സ്പീക്കറിന് പണം തരില്ലെന്ന് അഖിൽ പറഞ്ഞു. അതാണ് അവനെ കൊലപ്പെടുത്തിയതിന് കാരണം. കൊടുമൺ അങ്ങാടിക്കലിൽ സുധീഷിന്റെ മകൻ എസ്.അഖിലിനെ ദാരുണമായി കൊല്ലപ്പെടുത്തിയ സംഭവത്തിൽ വിദ്യാർത്ഥികൾ പൊലീസിന് നൽകിയ മൊഴിയാണിത്.

കടമായി വാങ്ങിയ റോളർ സ്‌കേറ്റിംഗ് ഷൂവിന് പകരമായി മൊബൈൽഫോൺ വാങ്ങികൊടുക്കാത്തതും അതിന് മുൻപ് വാങ്ങിയ ബ്‌ളൂടൂത്ത് സ്പീക്കറിന്റെ പണം നൽകാത്തതും ചോദ്യം ചെയ്തതിന് തന്നെ മോഷ്ടാവെന്ന് വിളിച്ച് അപമാനിച്ചതിന്റെ പ്രതികാരമായിരുന്നു കൊലപാതകമെന്നാണ് ഒരു പ്രതി പൊലീസിന് നൽകിയ കുറ്റസമ്മതമൊഴി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോളർ സ്‌കേറ്ററായ ഇയാളുടെ പക്കൽ നിന്ന് സ്‌കേറ്റിംഗ് ഷൂ അഖിൽ ദിവസങ്ങൾക്ക് മുൻപ് കടമായി വാങ്ങിയിരുന്നു. എന്നാൽ പരിശീലനത്തിനിടെ ഷൂവിന് കേടുപാടുണ്ടായി.

ഇതേ തുടർന്നാണ് അഖിൽ കൂട്ടുകാരന് മൊബൈൽ ഫോൺ ഓഫർ ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് മൊബൈൽ ഫോൺ ലഭിക്കാത്തതിനെപ്പറ്റി ഇയാൾ അഖിലിനോട് ചോദിച്ചെങ്കിലും പലകാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും പ്രതി പറഞ്ഞു.

ഇതിനിടെ നേരത്തെ അഖിൽ വാങ്ങിയ ബ്ലുടൂത്ത് സ്പീക്കറിന്റെ പണവും ഇതിനിടെ അഖിലിനോട് ഇയാൾ ചോദിച്ചു. മോഷ്ടിച്ചുകൊണ്ടുവന്ന ബ്‌ളൂടൂത്ത് സ്പീക്കറിന് പണം തരില്ലെന്ന് അഖിൽ പറഞ്ഞതും ഇയാളെ ചൊടിപ്പിച്ചു. ഇതിന് പ്രതികാരം ചെയ്യാനാണ് അഖിലിനെ ഫോൺ ചെയ്ത് വരുത്തിയത്.

ഫോൺ ലഭിച്ചയുടൻ സൈക്കിളിൽ പ്രധാനപ്രതിയുടെ വീട്ടിലെത്തി. തുടർന്ന് കൂട്ടുകാരനേയും കൂട്ടി അങ്ങാടിക്കൽ എസ്.എൻ.വി സ്‌കൂളിന് സമീപത്തെത്തുകയായിരുന്നു.

സ്‌കൂൾ മാനേജരുടെ പഴയ വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന് സിഗററ്റ് വലിച്ചശേഷം അഖിലുമായി സ്‌കേറ്റിംഗ് ഷൂവിനെയും ബ്‌ളൂടൂത്ത് സ്പീക്കറിനെയും ചൊല്ലി പ്രതികൾ വഴക്കിടുകയും ചെയ്ത്. തുടർന്ന് അഖിലിനെ ഇരുവരും ചേർന്ന് തല്ലുകയായിരുന്നു.

ഇവരെ അഖിലും തിരിച്ചടിച്ചെങ്കിലും പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് പ്രതികൾ ചേർന്ന് കല്ലെറിഞ്ഞ് വീഴ്ത്തിയത്.

കല്ല് കൊണ്ട് നിലത്ത് വീണ അഖിൽ അബോധാവസ്ഥയിലായി. അഖിലിന് ശ്വാസം നഷ്ടപ്പെട്ടതായി തോന്നിയ പ്രതികൾ സമീപത്തെ സ്‌കൂൾ മാനേജരുടെ പഴയ വീട്ടിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് മുതുകിലും കഴുത്തിലും തുരുതുരാവെട്ടുകയായിരുന്നെന്നും പൊലീസിനോട് സമ്മതിച്ചു.

രക്തം വാർന്നൊഴുകുന്നതിനിടെ കാട് പിടിച്ച സ്ഥലത്ത് ചെറിയ കുഴിപോലെ തോന്നിച്ച സ്ഥലത്തേക്ക് അഖിലിനെ വലിച്ചിഴച്ച് കൊണ്ടുവന്ന് കമിഴ്ത്തിയിട്ടു. അഖിലിന്റെ ശരീരം മണ്ണിട്ട് മൂടി സ്ഥലത്ത് നിന്ന് രക്ഷപ്പെടാനായിരുന്നു ഇരുവരും പ്ലാൻ ചെയ്ത്.

ഇതിനിടെ പറമ്പിൽ കയ്യാലയ്ക്ക് സമീപം കരിയില അനങ്ങുന്നത് കേട്ട് കാട്ടുപന്നിയാണെന്ന് കരുതി പരിസരവാസിയായ ഒരാൾ നോക്കുമ്പോൾ കൈയ്യിൽ രണ്ട് കലങ്ങളുമായി രണ്ടപേരെ കണ്ടു. വാറ്റുകാരാണെന്ന് കരുതി അയൽവാസിയെയും കൂട്ടി ഇവർക്ക് സമീപമെത്തിയപ്പോഴാണ് സ്ഥലത്തെ രക്തക്കറയും മറ്റും കണ്ടത്.

തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് അഖിലിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ വിവരം ഇവർ സമ്മതിച്ചു. പിന്നീട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

വീണാ ജോർജ് എം.എൽഎയുടെ വീട്ടിൽ നിന്ന് ലാപ്‌ടോപ്പ് ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ചതിന് മുൻപ് പിടിയിലായ ആളാണ് അഖിൽ കൊലപാതകക്കേസിലെ പ്രധാന പ്രതി.

അതേസമയം മരിച്ച അഖിലിന്റെ മൃതദേഹം പോസ്റ്റമോർട്ടത്തിന്‌ശേഷം ഉച്ചകഴിഞ്ഞ് ബന്ധുക്കൾക്ക് കൈമാറും.