play-sharp-fill
മാധ്യമ പ്രവർത്തകർ റിപ്പോർട്ടിങ്ങിനായി പോകുമ്പോൾ മുൻകരുതൽ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം : കർശന നിർദ്ദേശവുമായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

മാധ്യമ പ്രവർത്തകർ റിപ്പോർട്ടിങ്ങിനായി പോകുമ്പോൾ മുൻകരുതൽ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം : കർശന നിർദ്ദേശവുമായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മാധ്യമപ്രവർത്തകർക്കിടയിൽ കൂട്ടത്തോടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കർശന നിർദ്ദേശങ്ങളുമായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ കേന്ദ്രം.

വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ മാധ്യമപ്രവർത്തകർ ആരോഗ്യമുൻകരുതൽ മാനദണ്ഡങ്ങൾ നിർബന്ധമായി പാലിക്കണമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനായി രാജ്യത്തിന്റെ പല ഭാഗത്തും യാത്രചെയ്യുമ്പോൾ മാധ്യമപ്രവർത്തകർ ആരോഗ്യ സംരക്ഷണത്തിന് വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിപ്പോർട്ടർമാർക്കൊപ്പം കാമറാമാൻമാരും ഫോട്ടോഗ്രാഫർമാരും അടക്കം എല്ലാവരും ഇത് പാലിക്കണം. അതോടൊപ്പം മാധ്യമസ്ഥാപനങ്ങളിലെ മാനേജ്‌മെന്റുകൾ വാർത്താശേഖരണത്തിന് പോകുന്നവർക്കൊപ്പം ഓഫീസ് സ്റ്റാഫുകളുടെ ആരോഗ്യസുരക്ഷാ കാര്യത്തിലൂം പ്രത്യേക ശ്രദ്ധചെലുത്തണമെന്നും അറിയിച്ചു.

മാധ്യമ പ്രവർത്തകർക്ക് രോഗ ബാധ സ്ഥിരീകരിച്ചതോടെ മാധ്യമപ്രവർത്തകർ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും ആരോഗ്യസുരക്ഷയ്ക്കും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.