video
play-sharp-fill
കൊറോണ പ്രതിരോധത്തിൽ സാലറി ചലഞ്ച്: മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം പിടിക്കും: തീരുമാനവുമായി സംസ്ഥാന മന്ത്രിസഭാ യോഗം

കൊറോണ പ്രതിരോധത്തിൽ സാലറി ചലഞ്ച്: മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം പിടിക്കും: തീരുമാനവുമായി സംസ്ഥാന മന്ത്രിസഭാ യോഗം

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിൽ സാലറി ചലഞ്ച് കർശനമായി നടപ്പാക്കാൻ സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളത്തിൽ നിന്നും 30 ശതമാനം വെട്ടിക്കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു. കൊറോണയെ പ്രതിരോധിക്കാനുള്ള സാലറി ചലഞ്ചിന്റെ ഭാഗമായാണ് ഇപ്പോൾ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം പിടികൂടാൻ തീരുമാനിച്ചിരിക്കുന്നത്. മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളത്തിന്റെ 30 ശതമാനം അടുത്ത ഒരു വർഷം പിടിച്ചെടുക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.

മാർച്ചിൽ കേന്ദ്ര സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ മുതൽ തന്നെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. വീടുകളിൽ നിന്നും ആളുകൾ പുറത്തിറങ്ങാതായതോടെ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയിൽ കടുത്ത പ്രതിസന്ധിയിലായി. ഇതിനു പിന്നാലെയാണ് സംസ്ഥാന സർക്കാർ സാലറി ചലഞ്ച് പ്രഖ്യാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, സാലറി ചലഞ്ചിനെതിരെ സംസ്ഥാനത്തെ ഉദ്യോഗസ്ഥരിൽ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇതിനു പിന്നീലെ ധനമന്ത്രി തോമസ് ഐസക്ക് സാലറി ചലഞ്ച് ഉപേക്ഷിക്കുകയാണ് എന്നും സൂചന നൽകിയിരുന്നു. എന്നാൽ, ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം സാലറി ചലഞ്ചിന് അംഗീകാരം നൽകുകയായിരുന്നു.

കോവിഡ് ലോക്ക് ഡൗണിനു പിന്നാലെ കേന്ദ്ര സർക്കാർ കേന്ദ്ര മന്ത്രിമാരുടെയും എംപിമാരുടെയും ശമ്പളം വെട്ടിക്കുറച്ചിരുന്നു. ഇത് കൂടാതെ എംപിമാരുടെ എംപി ഫണ്ടും കേന്ദ്ര സർക്കാർ ഒരു വർഷത്തേയ്ക്കു മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സംസ്ഥാന സർക്കാരും ഇതേ രീതിയിൽ തന്നെ രംഗത്ത് ഇറങ്ങിയിരിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ബാറുകളും ബിവറേജുകളും, വാഹന രജിസ്‌ട്രേഷനും, ലോട്ടറി, രജിസ്‌ട്രേഷൻ വകുപ്പുകളിൽ നിന്നുമുള്ള വരുമാനമായിരുന്നു സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാനമാർഗം. എന്നാൽ, ലോക്ക് ഡൗൺ കാലത്ത് ഇതെല്ലാം അടഞ്ഞു കിടക്കുകയാണ്.