പത്തനംതിട്ടയിൽ ഒന്നരമാസം പിന്നിട്ടിട്ടും വൈറസ് ബാധ ഭേദമാകാതെ 62കാരി ; ചികിത്സാരീതിയിൽ മാറ്റം വരുത്താൻ തീരുമാനവുമായി മെഡിക്കൽ ബോർഡ്
സ്വന്തം ലേഖകൻ
പത്തനംതിട്ട: കൊറോണ വൈറസ് വ്യാപനത്തിന്റെ രണ്ടാംഘട്ടത്തിൽ പത്തനംതിട്ടയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച 62 കാരിക്ക് 42 ദിവസമായിട്ടും അസുഖം മാറാത്തതിൽ ആരോഗ്യ വകുപ്പിന് ആശങ്ക.
ഇതുവരെ ഇവരുടെ 20 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 19 സാമ്പിളുകളും പോസിറ്റീവ് ആണ്. ഒരു ഫലം മാത്രമാണ് നെഗറ്റീവ് ആയി വന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒന്നരമാസം പിന്നിട്ടിട്ടും രോഗ ഭേദമാകാത്തതിനെ തുടർന്ന് സംസ്ഥാന മെഡിക്കൽ ബോർഡിന്റെ നിർദേശം അനുസരിച്ച് ചികിത്സാ രീതിയിൽ മാറ്റം വരുത്താനാണ് തീരുമാനം.ഇതുസംബന്ധിച്ച തീരുമാനം ആരോഗ്യ വകുപ്പുമായി ചർച്ച ചെയ്താണ് ആരോഗ്യ വകുപ്പ് കൈകൊണ്ടത്.
ഇവരെ കൂടാതെ വിദേശത്ത് നിന്നെത്തിയ മറ്റ് 3 പേർക്കും ഒരു മാസം പിന്നിട്ടിട്ടും രോഗം മാറിയിട്ടില്ല. അടുത്ത ദിവസം മെഡിക്കൽ ബോർഡ് ചേർന്ന് വീട്ടമ്മയുടെ ചികിത്സാ രിതി ചർച്ച ചെയ്ത് സംസ്ഥാന മെഡിക്കൽ ബോർഡിന്റെ തീരുമാനത്തിന് വിടും.
അതേസമയം രോഗം ഭേദമായില്ലെങ്കിലും ഇവരുടെ ആരോഗ്യ നിലയിൽ പ്രശ്‌നങ്ങളില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ആകെ ആറ് പേരാണ് പത്തനംതിട്ട ജില്ലയിൽ ഇപ്പോൾ ചികിത്സയിൽ ഉള്ളത്.
വിദേശത്ത് നിന്നെത്തിയവരുടെ ക്വാന്റൈൻ സമയം പൂർത്തിയായി കഴിഞ്ഞെങ്കിലും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ഞൂറോളം പേർ നിരീക്ഷണത്തിൽ തുടരുകയാണ്.