video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Wednesday, May 21, 2025
Homeflashവീടുകളിൽ തന്നെ തുടരുക...! കൊറോണ വൈറസ് ബാധ ലോകത്ത് വീണ്ടുമൊരിക്കൽ കൂടി പടർന്നാൽ തടഞ്ഞ് നിർത്താനാവില്ലെന്ന്...

വീടുകളിൽ തന്നെ തുടരുക…! കൊറോണ വൈറസ് ബാധ ലോകത്ത് വീണ്ടുമൊരിക്കൽ കൂടി പടർന്നാൽ തടഞ്ഞ് നിർത്താനാവില്ലെന്ന് അമേരിക്കൻ റിപ്പോർട്ടുകൾ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ലോക രാജ്യങ്ങളെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് ബാധ വീണ്ടുമൊരിക്കൽ കൂടി (രണ്ടാം ഘട്ടം) പടർന്നാൽ അത് തടഞ്ഞു നിർത്താനാകുന്നതിനും അപ്പുറത്തായിരിക്കുമെന്ന് അമേരിക്കൻ റിപ്പോർട്ടുകൾ. അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ ഡയറക്ടർ റോബർട്ട് റെഡ്ഫീൽഡ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

അടുത്ത ശൈത്യകാലം വരെയെങ്കിലും അമേരിക്കയിലും ലോകത്തെ മറ്റ് രാജ്യങ്ങളിലുമെല്ലാം കോവിഡ് ബാധയുടെ ആശങ്കകൾ നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ശൈത്യകാലത്ത് പടരുന്ന മറ്റ് രോഗങ്ങൾക്കൊപ്പം കോവിഡും കൂടി ഉണ്ടായാൽ ആരോഗ്യ രംഗം ഏറെ പണിപ്പെടേണ്ടി വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ സമയത്ത് രോഗമുക്തി തന്നെ സാധ്യമായെന്നു വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഇപ്പോൾ നിലനിൽക്കുന്ന ലോക്ക്ഡൗൺ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്നവർ ഈ അവസ്ഥ കൂടി മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീടുകളിൽ തന്നെ തുടരുന്നതാണ് നല്ലെതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ലോകത്ത് ഇതുവരെ കൊവിഡ് രോഗം ബാധിച്ച് മരിച്ചത് 1,77,000 ത്തിലധികം പേരാണ്. പുതിയതായി 7,062 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തോടെ ആകെ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 1,77,459 ആയി.

ലോകത്താകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 25,55,745 ആയി. യുഎസിൽ മാത്രം കൊവിഡ് ബാധിതരുടെ എണ്ണം എട്ടു ലക്ഷം കടന്നു. 8,18,744 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. മഹാമാരിയിൽ ഏറ്റവും കൂടുതൽ പേർക്ക് ജീവൻ നഷ്ടപ്പെട്ട യുഎസിൽ മരണം 45,318 ആയി ഉയർന്നു. ഇന്നലെ മാത്രം 2804 പേരാണ് ഇവിടെ മരിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments