video
play-sharp-fill

കിം തിരിച്ചു വന്നാൽ എന്താണ് സംഭവിക്കുക എന്ന് ഒരു തിട്ടവുമില്ല…! ഏഷ്യാനെറ്റെ കൊറിയൻ മാടനെപ്പറ്റി നിങ്ങൾക്ക് ഒന്നും അറിയില്ല; കിം ജോങ്ങ് ഉന്നിന്റെ മരണ വാർത്തയ്ക്കു പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

കിം തിരിച്ചു വന്നാൽ എന്താണ് സംഭവിക്കുക എന്ന് ഒരു തിട്ടവുമില്ല…! ഏഷ്യാനെറ്റെ കൊറിയൻ മാടനെപ്പറ്റി നിങ്ങൾക്ക് ഒന്നും അറിയില്ല; കിം ജോങ്ങ് ഉന്നിന്റെ മരണ വാർത്തയ്ക്കു പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

Spread the love

തേർഡ് ഐ ബ്യൂറോ

സോൾ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആസന്നമായ മരണ വാർത്ത ആഘോഷിക്കുന്ന മലയാള മാധ്യമങ്ങൾക്കു വെല്ലുവിളിയുമായി സോഷ്യൽ മീഡിയ..! കിം ജോങ്ങിനെതിരെ അമേരിക്ക പുറത്തു വിട്ട വാർത്തയ്്ക്കു പിന്നാലെ, മലയാളത്തിലെ മാധ്യമങ്ങൾ അടക്കം കിം ജോങ് ഉൻ ഗുരുതരാവസ്ഥയിലാണ് എന്നു മലയാള മാധ്യമങ്ങളും വാർത്ത നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ കേരളത്തിലെ മാധ്യമങ്ങളോട് ‘ ഭീഷണിയുമായി’ എത്തിയിരിക്കുന്നത്.

ഇതിന് പിന്നാലെ കിം ജോങ് ഉന്നിന്റെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിൽ ക്ഷേമാന്വേഷണവുമായി എത്തിയിരിക്കുകയാണ് മലയാളികൾ. നിരവധി പേരാണ് ഫേസ്ബുക്കിൽ കമന്റുകളുമായി എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാജ വാർത്ത നൽകിയവർക്കെതിരെ ചെറിയ ബോംബോ മിസൈലോ ഉണ്ടെങ്കിൽ അയക്കണമെന്നും, നിങ്ങൾ പേടിപ്പിച്ച് കളഞ്ഞല്ലോ അണ്ണാ എന്നൊക്കെ വളരെ രസകരമായ കമന്റുകളാണ് ഇത്തരത്തിൽ വരുന്നത്. അതേസമയം ഇത് കിം ജോങ് ഉന്നിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടാണോ എന്ന കാര്യം വ്യക്തമല്ല.

ഇതിനിടെ സാമൂഹ്യമാധ്യമങ്ങളിൽ കിം ജോങ് ഉന്നിന്റെ പേരിൽ വലിയ ട്രോളുകളും പ്രചരിക്കുന്നുണ്ട്. പൃഥ്വിരാജും ബിജുമേനോനും അഭിനയിച്ച അയ്യപ്പനും കോശിയും എന്ന സിനിമയുടെ പേരിലാണ് പ്രധാനമായും ട്രോളുകൾ പ്രചരിക്കുന്നത്. കിം ജോങ് ഉന്നിന്റെ തനി സ്വഭാവം മാധ്യമങ്ങളിലൂടെ വായിറ്റ് ഊറ്റം കൊണ്ട മലയാളികളാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.