play-sharp-fill
സന്യാസിമാരെ കൂട്ടക്കൊല ചെയ്ത സംഭവം എൻ.ഐ.എ അന്വേഷിക്കണം : മാർഗദർശകമണ്ഡൽ

സന്യാസിമാരെ കൂട്ടക്കൊല ചെയ്ത സംഭവം എൻ.ഐ.എ അന്വേഷിക്കണം : മാർഗദർശകമണ്ഡൽ

സ്വന്തം ലേഖകൻ

കോട്ടയം: മഹാരാഷ്ട്രയിലെ പൽഘാർ വില്ലേജിൽ കാസാ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് ഹൈന്ദവ ആചാര്യന്മാരായ രണ്ട് സന്യാസിശ്രേഷ്ഠന്മാർ വ്യഴാഴ്ച രാത്രിയിൽ അരുംകൊല ചെയ്യപ്പെട്ട സംഭവം എൻ.ഐ.എ.അ ന്വേഷിക്കണമെന്ന് മാർഗദർശകമണ്ഡൽ കേരള ഘടകം ആവശ്യപ്പെട്ടു.

ഒരു ന്യൂനപക്ഷ മതവിഭാഗത്തിന്റെ അനുയായികൾ തിങ്ങിപ്പാർക്കുന്ന പൽഘാർ മേഖലയിലാണ് സന്യാസിവര്യന്മാരായ സുശീൽ ഗിരി മഹാരാജ്, ചിക്‌നേ കൽപവൃക്ഷഗിരി മഹാരാജ് എന്നിവരും ഡ്രൈവറായ നിലേഷ് തെൽ ഗാന എന്നിവർ കൊല്ലപ്പെട്ടത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസ് നോക്കി നിൽക്കെയാണ് 200 അംഗ സംഘം കാറിൽ യാത്ര ചെയ്യുകയായിരുന്ന സന്യാസിമാരെ കൊല ചെയ്തത്. ഹൈന്ദവ ആചാര്യന്മാരുടെ ജീവന് ഭീഷണിയായി മാറിയിരിക്കുന്ന തീവ്രവാദ രാഷ്ട്രീയത്തിനെതിരേ കേന്ദ്ര സർക്കാർ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു.

ആൾക്കൂട്ടം ആയുധമെടുക്കുന്നതിനു യാതൊരു ന്യായീകരണവുമില്ല.ഇതനുവദിച്ച് കൊടുത്താൽ ആരും എവിടെയും ആരേയും തല്ലിക്കൊല്ലുന്ന സ്ഥിതി ഉണ്ടാവും. ഭരണകൂടമാണ് ഇത് നിയന്ത്രിക്കേണ്ടത്.

ഹിന്ദു ആചാര്യന്മാരെ ഇല്ലാതാക്കാനുള്ള പല പദ്ധതികളും രാജ്യ വിരുദ്ധരും ഭീകരരും ആസൂത്രണം ചെയ്തിട്ടുള്ളതായി രഹസ്യാന്വേഷണ റിപ്പോർട്ടുകളുണ്ട്. മഹാരാഷ്ട്ര ഭരിക്കുന്ന ശിവസേനയ്ക്കു പോലും ഒന്നും ചെയ്യാനാവാതെ നോക്കുകുത്തിയാവേണ്ടി വരുന്നു.

ഈ കൊലപാതകത്തിലുള്ള നിജസ്ഥിതി പുറത്തു കൊണ്ടുവരണമെന്നും ഭീകരവാദികൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് സംശയിക്കുന്നതിനാൽ കേന്ദ്ര ഏജൻസികൾ ഇതു സംബന്ധിച്ച് അന്വേഷണം നടത്തി പ്രതികളെ ഉടൻ പിടികൂടണമെന്നും മാർഗ്ഗദർശകമണ്ഡൽ സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി സദ്‌സ്വരൂപാനന്ദ സരസ്വതിയും ധർമ്മാചാര്യ സഭ ജനറൽ കൺവീനർ രാജേഷ് നട്ടാശേരിയും ആവശ്യപ്പെട്ടു.