
സ്വന്തം ലേഖകൻ
ചെന്നൈ : രാജ്യത്ത് കൊറോണ വൈറസ് ബാധ വ്യാപിച്ചതോടെ എല്ലാവരും അവരവരുടെ വീട്ടിൽ ആണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ എല്ലാവരും വീട്ടിൽ സോഷ്യൽ മീഡിയയിൽ സജീവമായും പാചക പരീക്ഷണങ്ങളുമായി കഴിയുകയാണ്.
ലോക് ഡൗൺ ആയതോടെ സിനിമ താരങ്ങളും അവരുടെ സമയം സോഷ്യൽ മീഡിയയിൽ ചെലവഴിക്കുകയാണ്. വീട്ടിൽ ചെയ്യുന്ന കാര്യങ്ങളും, സെൽഫികളും, വ്യായാമവും ഒക്കെയായി എല്ലാവരും സജീവമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോൾ ലോക്ക് ഡൗണിൽ സോഷ്യൽ മീഡിയയിൽ തകർപ്പൻ ഡാൻസുമായി എത്തിയിരിക്കുകയാണ് അഹാന വീണ്ടും. അഹാനയും സഹോദരിമാരെല്ലാരും കൂടിയുള്ള ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ നേരത്തെ വൈറൽ ആയി മാറിയിരുന്നു.
ജാക്വിലിൻ ഫെർണാണ്ടസും ബാദ്ഷയും ഒരുമിച്ച ഗേണ്ഡ ഫൂൽ എന്ന ഗാനത്തിനാണ് ആഹാന ഡാൻസ് കളിച്ചാണ് അഹാന വീണ്ടും വീഡിയോയുമായി എത്തിയിരിക്കുന്നത്. അഹാനയുടെ ഡാൻസ് വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.
രണ്ട് ഗെറ്റപ്പിൽ ആണ് അഹാന ഡാൻസിൽ എത്തുന്നത്. വീഡിയോയ്ക്ക് കമന്റുമായും നിരവധി ആരാധകരാണ് എത്തുന്നത്. നടി നവ്യ നായരും കമന്റ് അഹാനയെ അഭിനന്ദിച്ച് ചെയ്തിട്ടുണ്ട്.