ആർപ്പൂക്കര മണിയാപറമ്പിൽ ചാരായം വാറ്റി: 50 ലിറ്റർ കോടയുമായി റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥർ പിടിയിൽ; പിടിയിലായത് സുഹൃത്തുക്കളും ചേർന്ന് വാറ്റുചാരായം വിൽക്കാനുള്ള ശ്രമത്തിനിടെ; കുടുക്കിയത് പാത്രങ്ങളിലെ ചാരായത്തിന്റെ മണം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ആർപ്പൂക്കര മണിയാപറമ്പിൽ ആളൊഴിഞ്ഞ പുരയിടത്തിൽ ചാരായം വാറ്റുകയായിരുന്ന റിട്ട.ബാങ്ക് ഉദ്യോഗസ്ഥൻ എക്‌സൈസിന്റെ പിടിയിലായി. 50 ലീറ്റർ വാറ്റ് വീട്ടിൽ തയ്യാറാക്കി വച്ച ശേഷം ചാരായത്തിനായി ഒരുക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ എക്‌സൈസ് സംഘം പിടികൂടിയത്. ഇദ്ദേഹത്തിന്റെ വീട്ടിലെ പാത്രങ്ങളിൽ നിന്നും വാഷിന്റെ മണം വന്നതിനെ തുടർന്നു സംശയം തോന്നിയ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കോട പിടികൂടിയത്.

റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥൻ ആർപ്പൂക്കര മംഗലശ്ശേരി കരി വീട്ടിൽ എം.കെ ഷാജിമോനെ (60)യാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഷാജിമോനും സുഹൃത്തുക്കളും ചേർന്നു വാറ്റ് തയ്യാറാക്കി വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതായി എക്‌സൈസ് സംഘത്തിന് നേരത്തെ പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്നു ദിവസങ്ങളായി എക്‌സൈസ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തി വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്ന് കോട്ടയം എക്‌സൈസ് സർക്കിൾ ഓഫീസ് ഷാഡോ വിഭാഗം ദിവസങ്ങളോളം ഇയാളെ നിരീക്ഷണം നടത്തിവരുകയായിരുന്നു.ഇയാളുടെ വീടിന്റ പരിസരങ്ങളിൽ നിന്നും ചാരായം വാറ്റാനുപയോഗിക്കുന്ന പൈപ്പുകളും ‘ പാത്രങ്ങളും ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ വീടിന്റെ അടുക്കള ഭാഗത്ത് നിന്നു വാഷ് കണ്ടെടുക്കുകയായിരുന്നു.

ഇയാളെ ചോദ്യം ചെയ്യുമ്പോൾ താൻ റിട്ടയേർഡ് ഉദ്യോഗസ്ഥ, നാണെന്നും ഇത് പോലുള്ള കാര്യങ്ങൾ ചെയ്യില്ല എന്ന് ഉറപ്പിച്ച് പറഞ്ഞെങ്കിലും വീട്ടിൽ നിന്നും വാഷ് കണ്ടെടുത്തതോടെ കീഴടങ്ങുകയായിരുന്നു.

സംഘത്തിൽ മറ്റു ചിലർ കൂടി ഉണ്ട് എന്ന് എക്‌സൈസ് സംശയിക്കുന്നു.. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ചാരായം വാറ്റി കുപ്പിയിലാക്കി ആവശ്യക്കാർക്ക് ബൈക്കിൽ കറങ്ങി നടന്ന് ചാരായ വിൽപ്പന നടത്തി വരുകയായിരുന്നു.

റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ കൃഷ്ണകുമാർ ,ടി.എസ് സുരേഷ് സിവിൽ എക്‌സൈസ് ഓഫീസർമാരായ നിഫി ജേക്കബ്, സുജിത്ത് വി.എസ്, എന്നിവർ പങ്കെടുത്തു.