പാമ്പാടിയിൽ വീണ്ടും കള്ളവാറ്റ് : മുക്കാൽ ലിറ്റർ ചാരായവും 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി

Spread the love

സ്വന്തം ലേഖകൻ

പാമ്പാടി: ലോക്ഡൗണിനോടനുബന്ധിച്ച് എക്സൈസ്‌ നടത്തിയ റെയ്‌ഡിൽ ചാരായവും കോടയും വാറ്റുപകരണങ്ങളും പിടികൂടി. മീനടം,ചീരംകുളം ഭാഗത്തെ ആളൊഴിഞ്ഞ വീട്ടുപരിസരത്തുനിന്നുമാണ് മുക്കാൽ ലിറ്ററോളം ചാരായവും 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളും എക്സൈസ്‌ സംഘം പിടികൂടിയത്‌.

എക്സൈസ്‌ ഉദ്യോഗസ്ഥരെകണ്ട്‌ ചാരായം വാറ്റിക്കൊണ്ടിരുന്ന ചീരംകുളം വെട്ടുവേലില്‍ വീട്ടില്‍ ഷിബു വാറ്റിവെച്ചിരുന്ന ചാരായം തട്ടിമറിച്ചുകളഞ്ഞ്‌ ഓടിമറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾക്കെതിരെ അബ്കാരിനിയമപ്രകാരം കേസെടുത്തു.ഇയാൾ ചാരായം വാറ്റി വിൽക്കുന്നുണ്ട് എന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് റെയ്ഡ് നടത്തിയത് .

പ്രിവന്റീവ് ഓഫീസര്‍ ജക്സി ജോസഫിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ സിവിൽ എക്സൈസ് ഓഫീസർമാരായ അഖില്‍ പവിത്രന്‍, ഹരികൃഷ്ണന്‍ പി.സി, രവിശങ്കര്‍ എം, ഡ്രൈവർ സോജി മാത്യു എന്നിവർ പങ്കെടുത്തു.