ഇളവുകളുണ്ടെങ്കിലും ആവശ്യവിഭാഗത്തിൽപ്പെടാത്ത വസ്തുക്കൾ വിൽക്കാമെന്ന് കരുതേണ്ട ; ഓൺലൈൻ വ്യാപാര കേന്ദ്രങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ ഏപ്രിൽ 20 മുതൽ രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ഇ കോമേഴ്‌സ് കമ്ബനികൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ.
ലോക് ഡൗണിൽ ഇകോമേഴ്‌സ് സ്ഥാപനങ്ങൾ വഴിയുളള അവശ്യവസ്തുക്കളുടെ വിഭാഗത്തിൽപ്പെടാത്ത ഉത്പന്നങ്ങളുടെ വിൽപ്പന നിരോധിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അവശ്യവസ്തുക്കളുടെ വിതരണം ആവശ്യമായ അനുമതികളോടെ നടത്താവുന്നതാണ്. ഇതിനായി വാഹനങ്ങൾ ഉപയോഗിക്കുന്ന ഇകോമേഴ്‌സ് സ്ഥാപനങ്ങൾ ഇത് പാലിക്കണമെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.
കൊറോണ വ്യാപനം നിയന്ത്രണവിധേയമായ പ്രദേശങ്ങളിൽ 20 ന് ശേഷം ഇളവ് അനുവദിക്കുമെന്ന് കേന്ദ്രസർക്കാരിന്റെ മാർഗനിർദേശത്തിൽ പറയുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ച് ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുളള അവശ്യ ഉത്പന്നങ്ങൾക്ക് പുറമേയുളള ഉത്പന്നങ്ങളുടെ വിതരണത്തിന് ഓൺലൈൻ സ്ഥാപനങ്ങൾ ഇളവ് അനുവദിച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു.
ഇ കോമേഴ്‌സ് സ്ഥാപനങ്ങൾക്ക് ഇത്തരം ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നതിന് ഇനി തടസ്സം ഉണ്ടാവില്ല എന്ന തരത്തിലായിരുന്നു പ്രചാരണം. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി കേന്ദ്രസർക്കാർ രംഗത്ത് എത്തിയത്.