
സ്വന്തം ലേഖകൻ
കൊച്ചി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം മുഴുവൻ ലോക് ഡൗണിലേക്ക് നീങ്ങിയപ്പോൾ നഷ്ടമായി പോയ പെൺഇരുത്തങ്ങളെ കുറിച്ച് ഇൻസ്റ്റഗ്രാമിലൂടെ
രസകരമായ കുറിപ്പ് പങ്കുവെച്ച് ഗായിക സിതാര.
ഇഷ്ടമുള്ള പെണ്ണുങ്ങൾ ഒത്തുകൂടുമ്പോൾ ഉണ്ടാകുന്ന ചില നിമിഷങ്ങളുണ്ട്. അതിന് സൂമും വീഡിയോകോളു, സ്‌കൈപ്പും ഒന്നും ഉണ്ടായിട്ട് കാര്യമില്ല. അതങ്ങനെ ഇരുന്നും, ചിരിച്ചും, തമ്മിലടികൂടിയും, കെട്ടിമറിഞ്ഞും ഒേെയ നടക്കൂ, സിത്താര പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിത്താരയുടെ ഇൻസ്റ്റഗ്രാം കുറിപ്പിന്റെ പൂർണ്ണരൂപം
സ്‌നേഹമുള്ള പെണ്ണുങ്ങൾ ഒത്തുകൂടുമ്പോൾ തന്നെത്താനെ ഉണ്ടാകുന്ന ചില നിമിഷങ്ങൾ ഉണ്ട്. ചിരികൾ, കരച്ചിലുകൾ, പരിഭവങ്ങൾ, പരാതികൾ, പോക്രിത്തരങ്ങൾ മുതൽ പാമ്ബൻ പാലം പോലെ ഉറച്ച ചേർത്തുനിർത്തലുകളും, പോരാട്ടങ്ങളും വരെ. മനോഹരമായ ഒരു മാനസീകാവസ്ഥയായാണ് സൗഹൃദം എന്നത്. അതിൽ തന്നെ ചില സ്ത്രീ സൗഹൃദങ്ങൾ ഉണ്ട്, ‘എന്റെ സാറേ, പിന്നെ ചുറ്റുള്ളതൊന്നും കാണാൻ പറ്റൂല’
ഈ ലോക്ക്ഡൗൺ കാലത്ത് ഏറ്റവും നഷ്ടബോധം അനുഭവിച്ചതും അത്തരം പെൺഇരുത്തങ്ങളെക്കുറിച്ചോർത്താണ്. അതിനീ സൂമും, വീഡിയോ കോളും, സ്‌കൈപ്പും ഒന്നും ഉണ്ടായിട്ട് കാര്യമില്ല. അതങ്ങനെ ഇരുന്നും, ചിരിച്ചും, തമ്മിലടികൂടിയും, കെട്ടിമറിഞ്ഞും ഒേെയ നടക്കൂ.