play-sharp-fill
കൊറോണയെ തുരത്തിയ കോട്ടയത്ത് പച്ച വെളിച്ചം തെളിയും..! ബസുകളും ഗതാഗത സംവിധാനങ്ങളും ഉണ്ടാകും; സ്വതന്ത്രമായി യാത്ര ചെയ്യാനും അനുവാദമായി; തിങ്കളാഴ്ച മുതൽ കോട്ടയം മിടുമിടുക്കനാവും

കൊറോണയെ തുരത്തിയ കോട്ടയത്ത് പച്ച വെളിച്ചം തെളിയും..! ബസുകളും ഗതാഗത സംവിധാനങ്ങളും ഉണ്ടാകും; സ്വതന്ത്രമായി യാത്ര ചെയ്യാനും അനുവാദമായി; തിങ്കളാഴ്ച മുതൽ കോട്ടയം മിടുമിടുക്കനാവും

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണ വിമുക്തമായ ജില്ലകളെന്ന പച്ച വെളിച്ചം തെളിഞ്ഞതോടെ കോട്ടയവും ഇടുക്കിയും സാധാരണ ജീവിതത്തിലേയ്ക്കു മടങ്ങിയെത്തുന്നു. ജില്ലയ്ക്കുള്ളിൽ സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും യാത്ര നടത്താമെന്ന അനുവാദം കൂടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകിയതോടെ, 27 ദിവസത്തിനു ശേഷം ജില്ലയിലെ നാട്ടുകാർ ഇനി സ്വാതന്ത്രം അനുഭവിക്കും.

എന്നാൽ, കിട്ടിയ സ്വാതന്ത്രം അടിച്ചു പൊളിച്ച് ആഘോഷങ്ങൾക്കിറങ്ങിയാൽ കൂടുതൽ ഗുരുതരമാവും സ്ഥിതി എന്ന മുന്നറിയിപ്പും സംസ്ഥാന കേന്ദ്ര സർക്കാരുകൾ നൽകുന്നുണ്ട്. കേന്ദ്രം പുറപ്പെടുവിച്ച പുതിക്കിയ ചട്ടപ്രകാരം കോട്ടയത്തും ഇടുക്കിയിലും ഇരുപത് വരെ ലോക്ക് ഡൗണും, ഇതിനു ശേഷം ഇളവുകളും അനുവദിക്കും. ഇരുപതിനു ശേഷം കോട്ടയത്ത് സാധാരണ ജീവിതം അനുവദിക്കും എന്നു തന്നെയാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാർ ഓഫിസുകളും, മറ്റ് സ്ഥാപങ്ങളും പ്രവർത്തിക്കുന്നതിനു നിയന്ത്രണങ്ങൾ ഒന്നും നൽകിയിട്ടില്ല. സർക്കാർ നിർദേശം അനുസരിച്ച്് ഈ സ്ഥാപനങ്ങൾക്കു പ്രവർത്തിക്കാം. നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനും നിയന്ത്രണമില്ല. എന്നാൽ, എല്ലാ സ്ഥലങ്ങളിലും മാസ്‌കുകളും, ഹാൻഡ് വാഷിനുള്ള ഉപകരണങ്ങളും ഉറപ്പാക്കണമെന്നും നിർദേശിക്കുന്നു.

നിയന്ത്രണങ്ങൾ ഈ മേഖലയ്ക്കു മാത്രം

കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ ചട്ടപ്രകാരം കോട്ടയം ജില്ലയിൽ ഇരുപതിനു ശേഷം ഈ മേഖലകളിൽ മാത്രമാവും നിയന്ത്രണം ഉണ്ടാകുക. മറ്റു പ്രവർത്തനങ്ങൾ നടത്തുന്നതിന് ജില്ലയിൽ യാതൊരു വിധ നിയന്ത്രണങ്ങളും ഉണ്ടാകില്ലെന്നാണ് വ്യക്തമാകുന്നത്.

ശ്രദ്ധിക്കേണ്ടത് ഇവ

അഭ്യന്തര – അന്തർ ജില്ലാ – അന്തർ സംസ്ഥാന യാത്രകൾ. വിമാനം ആയാലും, കാറായാലും, ബസ് ആയാലും ഏതൊരു വിധ യാത്രകൾക്കും അനുവാദം ഉണ്ടായിരിക്കുന്നതല്ല.

ഇതിൽ നിന്നും ഇളവ് ലഭിക്കുക – മെഡിക്കൽ , വെറ്റിനറി വ്യക്തികൾക്കും, സയന്റിസ്റ്റുകൾക്കും നഴ്‌സുമാർക്കും, പാരാമെഡിക്കൽ സ്റ്റാഫിനും, ലാബ് ടെക്‌നീഷ്യൻമാർക്കും, മിഡ് വൈഫുമാർക്കും, മറ്റ് ആശുപത്രി ജീവനക്കാർക്കും മാത്രമാവും.

ചരക്ക് ഗതാഗതം ഒഴികെയുള്ള റെയിൽവേ വഴിയുള്ള എല്ലാ യാത്രാ മാർഗങ്ങളും നിരോധിക്കും.

ജില്ലയ്ക്കു പുറത്തേയ്ക്കും, ജില്ല വിട്ടുമുള്ള പൊതുഗതാഗത സംവിധാനങ്ങൾ എല്ലാം നിരോധിക്കും.

മെട്രോ ട്രെയിൻ സംവിധാനം ഉണ്ടെങ്കിൽ ഇത് അടച്ചിടാൻ നിർദേശിക്കും.

കോട്ടയം ജില്ല വിട്ടോ, സംസ്ഥാനം വിട്ടോ ഉള്ള യാത്രകൾക്കു പൂർണ നിരോധനം. മെഡിക്കൽ റീസണോ, ഗേഡ് ലൈൻ പ്രകാരമുള്ള മറ്റു യാത്രകളോ മാത്രം അനുവദിക്കും.

സ്‌കൂളുകൾ, കോളേജുകൾ, കോച്ചിംങ് സെന്ററുകൾ അടക്കമുള്ള യാതൊരു വിധ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ ്അനുവദിക്കില്ല.

സിനിമാ തീയറ്ററുകൾ, ഷോപ്പിംങ് കോംപ്ലക്‌സുകൾ, ജിമ്മുകൾ, സ്‌പോട്‌സ് കോംപ്ലക്‌സുകൾ, സ്വിമ്മിങ് പൂളുകൾ, പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങളുകൾ, അസംബ്ലി ഹാളുകൾ , ഇത്തരത്തിലുള്ള മറ്റു സ്ഥാപനങ്ങൾ എന്നിവ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ല.

രാഷ്ട്രീയ പാർട്ടികളുടെയും, മത സംഘടനകളുടെയും ആരാധനയും കൂട്ടായ്മയും നിരോധിക്കും.

പള്ളികളും അമ്പലങ്ങളും ആരാധനാ കേന്ദ്രങ്ങളും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടേണ്ടി വരും.

വിവാഹം മരണം തുടങ്ങിയ അടിയന്തര പ്രാധാന്യമുള്ള ചടങ്ങുകൾ ഇരുപതിലധികം ആളുകൾ ഒന്നിച്ച് കൂടാതെ നടത്താൻ അനുവാദം നൽകിയിട്ടുണ്ട്.

മറ്റു ജില്ലകളിൽ നിർദേശം ഇങ്ങനെ

ലോക്ക്ഡൗൺ ഇളവുകൾക്ക് മാർഗരേഖ പുറപ്പെടുവിച്ച് സംസ്ഥാന സർക്കാർ ജില്ലകളെ നാല് മേഖലകളായി തിരിച്ചുകൊണ്ടുള്ള ഉത്തരവിറക്കി. റെഡ്, ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീൻ എന്നിങ്ങനെയാണ് മേഖകൾ.

രോഗബാധിതർ കൂടുതലുള്ള കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് എന്നീ നാല് ജില്ലളും ചേരുന്നതാണ് റെഡ് സോൺ. മെയ് 3 വരെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഈ നാല് ജില്ലകളിലും ഇളവില്ലാതെ നടപ്പിലാക്കും. ഓറഞ്ച് എ വിഭാഗത്തിൽപ്പെട്ട പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളിൽ 24 മുതൽ ഭാഗിക ഇളവുകൾ പ്രാബല്യത്തിൽവരും.

തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, തൃശൂർ, വയനാട് ജില്ലകളെയാണ് ഓറഞ്ച് ബി വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ 20 മുതൽ ഇവിടെയും ഭാഗിക ഇളവുകൾ ഉണ്ടാകും. രോഗബാധിതരായി ഒരാൾ പോലുമില്ലാത്ത കോട്ടയം, ഇടുക്കി ജില്ലകളാണ് ഗ്രീൻ വിഭാഗത്തിൽ.