ലോക് ഡൗണിനിടെ രാത്രിയിൽ സംഘം ചേർന്ന് ബക്കറ്റ് ചിക്കൻ പാകം ചെയ്ത അഞ്ച് പേർ പൊലീസ് പിടിയിൽ ; സംഭവം പരപ്പനങ്ങാടിയിൽ
സ്വന്തം ലേഖകൻ
പരപ്പനങ്ങാടി: രാജ്യത്ത് നിലിനിൽക്കുന്ന ലോക് ഡൗണിനിടെ രാത്രിയിൽ സംഘം ചേർന്ന് ബക്കറ്റ് ചിക്കൻ പാചകം ചെയ്ത യുവാക്കൾ പൊലീസ് പിടിയിൽ.ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നത്.
സംഘത്തിൽ ഒരാൾ പൊലീസിനെ കണ്ടപാടെ ഓടി രക്ഷപ്പെടുകയായിരുന്നു. അഞ്ച് പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. വ്യാഴാഴ്ച രാത്രി നടത്തിയ തിരച്ചിലിലാണ് യുവാക്കൾ കൂട്ടംകൂടി ബക്കറ്റ് ചിക്കൻ തയ്യാറാക്കുന്നത് കണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോക് ഡൗൺ നിർദ്ദേശങ്ങൾ തുടർച്ചയായി ലംഘിക്കുന്നുവെന്ന വിവരത്തെ തുടർന്ന് പരപ്പനങ്ങാടി ഉള്ളണം കൊടക്കാട് ആനങ്ങാടി എന്നിവിടങ്ങളിൽ പരപ്പനങ്ങാടി പൊലീസ് ഡ്രോൺ നിരീക്ഷണം നടത്തിയിരുന്നു.
പരപ്പനങ്ങാടി സർക്കിൾ ഇൻസ്‌പെക്ടർ ഹണി കെ ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഡ്രോൺ ക്യാമറ വഴി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ആകാശ നിരീക്ഷണത്തിൽ വാറ്റ് നടത്തിയതിന്റെയും മറ്റ് പാചകങ്ങൾ നടത്തിയതിന്റെയും ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു.
ഇതേ തുടർന്നാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ഈ ഭാഗത്ത് പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ബക്കറ്റ് ചിക്കൻ തയ്യാറാക്കുന്ന ആറംഗ സംഘത്തെ കണ്ടതെന്ന് സിഐ പറഞ്ഞു.
അഞ്ച് പേരെയാണ് പിടികൂടാനായത്. ഇവർക്കെതിരേ ലോക് ഡൗൺ ലംഘനത്തിന് കേസെടുത്തു. പിന്നീട് യുവാക്കളെ ജാമ്യത്തിൽ വിട്ടുവെന്നും സിഐ വ്യക്തമാക്കി