
ഞാൻ പോലും അറിയാതെ ഒരടുപ്പം തോന്നി, തുറന്ന് പറയാൻ ധൈര്യമായപ്പോൾ കാപ്പി കുടിക്കാൻ ക്ഷണിക്കുകയായിരുന്നു : അമാലിനെ ജീവിതസഖിയാക്കിയ അനുഭവം ആരാധകരോട് പങ്കുവെച്ച് ദുൽഖർ സൽമാൻ
സ്വന്തം ലേഖകൻ
കൊച്ചി: പ്രണയിച്ച് വിവാഹം കഴിച്ച സിനിമാ താരങ്ങളിൽ ഒരാളാണ് നടൻ ദുൽഖർ സൽമാൻ. അമാലിനെ തന്റെ ജീവിത സഖിയാക്കിയ അനുഭവം ആരാധകർക്കായി പങ്കുവെച്ച് ഇപ്പോൾ ദുൽഖർ സൽമാൻ രംഗത്ത് എത്തിയിരിക്കുകയാണ്.
സ്‌കൂളിൽ അഞ്ചു വർഷം ജൂനിയറായിരുന്ന പെൺക്കുട്ടിയെ പിന്നീട് ജീവിതസഖിയാക്കിയ സംഭവമാണ് ദുൽഖർ ആരാധകരോട് പങ്കുവെയ്ക്കുന്നത്. വീട്ടുകാരുടെ ആശിർവാദത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നു തന്റേത് എന്ന് ദുൽഖർ മനസ് തുറക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമേരിക്കയിൽ നിന്ന് പഠനം പൂർത്തിയാക്കി മടങ്ങി വന്നതിന് ശേഷം തനിക്ക് വിവാഹം ആലോചിക്കാൻ തുടങ്ങിയെന്നും എല്ലാവരും ചേർന്ന് ചേരുന്ന പെൺകുട്ടികളെ തിരക്കുകയായിരുന്നെന്നും ദുൽഖർ പറഞ്ഞു. സ്‌കൂളിൽ അഞ്ചു വർഷം ജൂനിയറായിരുന്ന അമാലിന്റെ കാര്യം ഇതിനിടെ സൂചിപ്പിച്ചിരുന്നു. തുടർന്ന് സുഹൃത്തുക്കൾ ഇരുവരുടെയും ബയോഡേറ്റകൾ തമ്മിലുള്ള പൊരുത്തം നോക്കുകയായിരുന്നു.
‘പിന്നീട് എവിടെ പോയാലും, ആ പെൺകുട്ടിയെ അവിടെ കാണും. ഒരു സിനിമ കാണാൻ പോയാൽ ആ പെൺകുട്ടി അതേ സിനിമയ്ക്ക് വന്നിരിക്കും. ഞാൻ പോലും അറിയാതെ ഒരടുപ്പം തോന്നി. ദിവ്യമായ എന്തോ ഒന്ന്, അന്ന് ഞാൻ ഉറപ്പിച്ചു, ഇവളെ തന്നെയാണ് ഞാൻ വിവാഹം കഴിക്കേണ്ടത് എന്ന്’.
എന്നാൽ അത് അമാലിനോട് തുറന്ന് പറയുവാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. പിന്നീട് അത് തുറന്ന് പറയാനുള്ള ധൈര്യമായപ്പോൾ ഒരു കാപ്പി കുടിക്കാൻ ക്ഷണിക്കുകയായിരുന്നെന്നും പിന്നീട് എല്ലാം പെട്ടന്നായിരുന്നെന്നും ദുൽഖർ പറയുന്നു.
2011 ഡിസംബർ 22 നായിരുന്നു ദുൽഖറും ചെന്നെ സ്വദേശിയായി അമാൽ സൂഫിയയും വിവാഹിതരാവുന്നത്. ആർകിടെക്ടണ്. 2017 മേയ് 5ന് ഇരുവർക്കും ഒരു പെൺകുഞ്ഞ് പിറന്നു. മറിയം അമീറ സൽമാൻ എന്നാണ് ഇവരുടെ കുഞ്ഞിന്റെ പേര്.