കൊറോണയിൽ തൃശൂർ പൂരവുമില്ല…! പൂരം മുടങ്ങുന്നത് ചരിത്രത്തിലാദ്യമായി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മെയ് മൂന്ന് വരെ രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായ തൃശൂർ പൂരവും ഉപേക്ഷിച്ചു.
രാജ്യത്ത് ലോക്ക്ഡൗൺ മെയ് മൂന്ന് വരെ നീട്ടിയതിനെ തുടർന്നാണ് തീരുമാനം. ചരിത്രത്തിലാദ്യമായാണ് തൃശൂർ പൂരം ഉപേക്ഷിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃശൂർ പൂരവുമായി ബന്ധപ്പെട്ട ഒരു ചടങ്ങുകളും ഇത്തവണ ഉണ്ടാവില്ല.അഞ്ചുപേർ മാത്രമായി ക്ഷേത്രത്തിൽ ചടങ്ങുകൾ മാത്രമായിട്ടായിരിക്കും നടത്തുക. ഭക്തർക്ക് പ്രവേശനമുണ്ടാകില്ല.
ഇതിനുപുറമെ വെടിക്കെട്ടും, ചെറുപൂരങ്ങളും ഉപേക്ഷിച്ചെന്നും മന്ത്രി വ്യക്തമാക്കി.
എ.സി മൊയ്തീൻ, വി എസ് സുനിൽ കുമാർ, സി രവീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തിൽ ദേവസ്വം പ്രതിനിധികളെ ചർച്ചക്ക് വിളിച്ചത്.
ലോക്ഡൗൺ നീട്ടിയതോടെ പൂരത്തിനുള്ള ഒരുക്കങ്ങൾ പാറമേക്കാവ് – തിരുവമ്പാടി ദേവസ്വങ്ങൾ നിർത്തി വെച്ചിരുന്നു. മെയ് രണ്ടിനാണ് തൃശൂർ പൂരം നടക്കേണ്ടിയിരുന്നത്. ഒരു ആനയുടെ എഴുന്നള്ളിപ്പും, പേരിന് മാത്രം മേളവുമായി നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
എന്നാൽ ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല. ആറാട്ടുപുഴ പൂരവും നടത്തേണ്ടതില്ലെന്നാണ് മന്ത്രിതല യോഗത്തിൽ തീരുമാനിച്ചത്.