play-sharp-fill
മദ്യലഹരിയിലായ സുഹൃത്തിനെ വീട്ടിൽക്കൊണ്ടു വിടാൻ പോയ യുവാവ് വിറകു കമ്പിന് തലയ്ക്കടിയേറ്റു മരിച്ചു; കിടങ്ങൂരിൽ ഈസ്റ്റർ ദിനത്തിൽ രാത്രിയിൽ തലയ്ക്കടിയേറ്റ യുവാവിന്റെ മരണ കാരണം അറിയാതെ പൊലീസ്; വീട്ടുമുറ്റത്തെത്തി അസഭ്യം പറഞ്ഞ യുവാവിനെ അടിച്ചു വീഴ്ത്തിയത് വിറകു കമ്പിന്

മദ്യലഹരിയിലായ സുഹൃത്തിനെ വീട്ടിൽക്കൊണ്ടു വിടാൻ പോയ യുവാവ് വിറകു കമ്പിന് തലയ്ക്കടിയേറ്റു മരിച്ചു; കിടങ്ങൂരിൽ ഈസ്റ്റർ ദിനത്തിൽ രാത്രിയിൽ തലയ്ക്കടിയേറ്റ യുവാവിന്റെ മരണ കാരണം അറിയാതെ പൊലീസ്; വീട്ടുമുറ്റത്തെത്തി അസഭ്യം പറഞ്ഞ യുവാവിനെ അടിച്ചു വീഴ്ത്തിയത് വിറകു കമ്പിന്

ക്രൈം ഡെസ്‌ക്

കോട്ടയം: ലോക്ക് ഡൗൺ കാലത്തെ ഈസ്റ്റർ ദിനത്തിൽ മദ്യലഹരിയിലായ യുവാവിനെ വീട്ടിലെത്തിക്കാൻ ബൈക്കിൽ പോയ യുവാവ് വിറകു കമ്പിന് തലയ്ക്കടിയേറ്റു മരിച്ചു. സുഹൃത്തിന്റെ ബന്ധുവീടിനു മുന്നിൽ നിന്നു അസഭ്യം പറഞ്ഞ യുവാവാണ്, മറ്റൊരു യുവാവിന്റെ അടിയേറ്റു മരിച്ചത്. തലയ്ക്കടിയേറ്റ ശേഷം, വീട്ടിലേയ്ക്കു മടങ്ങിയ ഇയാൾ നാലു മണിക്കൂറിനു ശേഷമാണ് മരിച്ചത്.


കിടങ്ങൂർ പടിഞ്ഞാറേക്കൂടല്ലൂരിൽ ചന്തയ്ക്കു സമീപം എം.ആർ.എം ഫാക്ടറിയ്ക്കു സമീപത്തെ വീടിനു മുന്നിലായിരുന്നു സംഭവങ്ങൾ. കൂടല്ലൂർ വെള്ളാപ്പള്ളി വീട്ടിൽ ലിജോ ലൂയിസാ(39)ണ് തലയ്ക്കടിയേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തിന്റെ ബന്ധുവായ ആൽബിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ലിജോയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചു മരണകാരണം കണ്ടെത്തിയ ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേയ്ക്കു പൊലീസ് കടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈസ്റ്റർ ദിനത്തിൽ രാത്രി ഒൻപതരയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കൊല്ലപ്പെട്ട ലിജോയും, പ്രതിയായ ആൽബിന്റെ ബന്ധുവായ ഗിരീഷും ഈസ്റ്റർ ദിനത്തിൽ ഒന്നിച്ചിരുന്നു മദ്യപിച്ചിരുന്നു. മദ്യലഹരിയിലായ ഗിരീഷിനെ വീട്ടിൽ കൊണ്ടു വിടുന്നതിനായാണ് ഈസ്റ്റർ ദിനത്തിൽ രാത്രി ഒൻപതരയോടെ ലിജോ പഴയ കൂടല്ലൂർ ചന്തയുടെ ഭാഗത്ത് എത്തുന്നത്.

ഗിരീഷിന്റെ വീടിന്റെ മുന്നിലായാണ് പ്രതിയായ ആൽബിന്റെ വീട്. ഈ വീടിനു മുന്നിലിരുന്ന കൊല്ലപ്പെട്ട ലിജോ അസഭ്യം പറഞ്ഞു. ഇതിനെ ആൽബിന്റെ അച്ഛൻ ചോദ്യം ചെയ്തു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായി. ഇത് കേട്ട് ഇറങ്ങിയെത്തിയ ആൽബിൽ പ്രശ്‌നത്തിൽ ഇടപെട്ടതോടെ ലിജോ ആൽബിനെ അസഭ്യം പറഞ്ഞു. വാക്കേറ്റം കയ്യാങ്കളിയിലേയ്ക്ക് എത്തിയതോടെ ആൽബിൻ, വീട്ടുമുറ്റത്ത് ഇട്ടിരുന്ന വിറക് കമ്പ് എടുത്ത് ലിജോയെ അടിച്ചു. അടിയേറ്റ് റോഡിൽ വീണ ലിജോ അൽപ നേരം വീണു കിടന്നു. ഇതിനു ശേഷം വീട്ടിലേയ്ക്കു മടങ്ങുകയും ചെയ്തു. വീട്ടിലെത്തിയ ലിജോ കയറിക്കിടന്ന് ഉറങ്ങി.

വീട്ടിൽ അക്രമം ഉണ്ടായത് സംബന്ധിച്ചു അൽപ സമയത്തിനു ശേഷം പ്രതിയായ അൽബിന്റെ അച്ഛൻ പൊലീസിൽ വിവരം അറിയിച്ചു. തുടർന്നു സ്ഥലത്ത് എത്തിയ പൊലീസ് ആൽബിന്റെ വീട്ടിലും ലിജോയുടെ വീട്ടിലും എത്തി ഇരുവരോടും രാവിലെ സ്‌റ്റേഷനിൽ ഹാജരാകണമെന്നു അറിയിച്ചു. ഇതു പറയുന്നതിനായി ലിജോയെ വിളിച്ച ഭാര്യയാണ് ലിജോയ്ക്ക് അനക്കമില്ലെന്നു കണ്ടെത്തിയത്. തുടർന്നു കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിൽ ലിജോയെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ലിജോയുടെ ശരീരത്തിൽ ഒരിടത്തും പരിക്കുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. തലയ്ക്കു പിന്നിൽ അടിയേറ്റതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇവിടെയും പരിക്കുകൾ ഒന്നും കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉച്ചയോടെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും.