സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ചാൽ വർക്ക്‌ഷോപ്പുകൾ 16 മുതൽ തുറക്കും ; അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് കേരള

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ചാൽ 16 മുതൽ ജില്ലയിലെ വർക്ക്‌ഷോപ്പുകൾ തുറന്നു പ്രവർത്തിക്കുമെന്നു അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ്‌സ് കേരള ജില്ലാ കമ്മിറ്റി അറിയിച്ചു.

വ്യാഴാഴ്ചയും, ഞായറാഴ്ചയും വർക്ക്‌ഷോപ്പുകൾ തുറന്നു പ്രവർത്തിക്കുന്നതിനാണ് സംസ്ഥാന സർക്കാർ അനുവാദം നൽകിയിരിക്കുന്നത്. എന്നാൽ, മിക്ക കേടുപാടുകൾക്കും ലെയ്ത്ത്, വെൽഡിംങ് വർക്ക്‌ഷോപ്പ്, ഇലക്ട്രിക്കൽ വർക്ക്‌ഷോപ്പ് എന്നിവയെ ആശ്രയിക്കേണ്ടി വരാറുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാഹചര്യത്തിൽ അടുത്തടുത്ത ദിവസങ്ങളിൽ തുറക്കുന്നതിനുള്ള അനുമതി നൽകിയെങ്കിൽ മാത്രമേ ജോലികൾ പൂർത്തിയാക്കാൻ സാധിക്കൂ എന്നും അസോസിയേഷൻ വ്യക്തമാക്കി.

എന്നാൽ, രോഗപ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് സൗജന്യമായി സേവനം നൽകുന്നുണ്ട്. ജില്ലയിലെ 22 യൂണിറ്റുകളിലായി നൂറോളം മെക്കാനിക്കുകൾ ഈ സേവനവുമായി സഹകരിക്കുന്നുണ്ടെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.