ലോക്ക് ഡൗണിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായവുമായി സേവാഭാരതി: വിഷുവിന് ദുരിതബാധിതർക്ക് സഹായവുമായി രണ്ടായിരം പച്ചക്കറി കിറ്റുകൾ വിതരണം ചെയ്യും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണ ദുരിതത്തിൽ വലയുന്ന നാടിന് കൈത്താങ്ങുമായി സന്നദ്ധ സേവന സംഘടനയായ സേവാഭാരതിയും. കൊറോണക്കാലത്ത് തങ്ങളാൽ കഴിയുന്ന രീതിയിലുള്ള സഹായം എത്തിച്ചാണ് ഇപ്പോൾ സേവാ ഭാരതി സഹായ രംഗത്ത് എത്തിയിരിക്കുന്നത്.

സേവാഭാരതിയുടെ നേതൃത്വത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതു മുതൽ സമൂഹത്തിൽ ദുരിതം അനുഭവിക്കുന്നവർക്കായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. രാവിലെയും ഉച്ചക്കും രാത്രിയിലുമായി 600 പേർക്ക് നിത്യേന ഭക്ഷണം ഒരുക്കി നൽകുന്നുണ്ട്. ആവശ്യമായ വൈദ്യ സഹായവും നൽകുന്നു. ആവശ്യ സാധനങ്ങൾ, മരുന്നുകൾ തുടങ്ങി വീടുകളിൽ എത്തിച്ചു നൽകുന്നു. രോഗികളെ ആശുപത്രിയിൽ എത്തിക്കുവാൻ വേണ്ടി പ്രവർത്തിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷുവിനു എല്ലാവർക്കും ഭക്ഷണം എന്ന കാഴ്ച്ചപ്പാടിൽ 2000 ത്തോളം പച്ചക്കറി കിറ്റുകളാണ് വിതരണം ചെയ്യുന്നത്. തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം കേന്ദ്രീകരിച്ചാണ് സേവന പ്രവർത്തനങ്ങൾ നടക്കുന്നത്.

കിറ്റ് വിതരണ ഉദ്ഘാടനം ക്യുആർഎസ് എംഡി മുരളീധരൻ നിർവ്വഹിച്ചു. കോട്ടയം വിഭാഗ് സേവ പ്രമുഖ് ജി. സജീവ്, ജില്ലാ സേവാ പ്രമുഖ് ആർ. രാജേഷ്, തിരുനക്കര മണ്ഡൽ സേവ പ്രമുഖ് സുമേഷ് തിരുനക്കര, തിരുനക്കര മണ്ഡൽ കാര്യവാഹക് അഞ്ചു സതീഷ്, ബിജെപി സംസ്ഥാന സമിതി അംഗം സി.എൻ സുഭാഷ്, ബിജെപി ടൗൺ പ്രസിഡന്റ് ഹരി കിഴക്കേകുറ്റ്,

ഹിന്ദു ഐക്യവേദി താലൂക് പ്രസിഡന്റ് ശങ്കർ സ്വാമി, ഹിന്ദു ഇക്കണോമിക് ഫോറം ജില്ലാ ട്രഷറർ ഷൈജുലാൽ, മുൻ കൗൺസിലർ എൻ.ബി.നാരായണൻ നായർ, രതീഷ് തിരുനക്കര, ബിനീഷ് അമ്പലക്കടവ് എന്നിവർ നേതൃത്വം നൽകി.