play-sharp-fill
സംസ്ഥാനത്ത് ഇന്നും പത്തു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു: കണ്ണൂരിൽ രോഗ വിമുക്തരായ ദമ്പതിമാർക്കു കുഞ്ഞു പിറന്നു; കേന്ദ്രം എന്തു നടപടിയെടുത്താലും കേരളം സഹകരിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്നും പത്തു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു: കണ്ണൂരിൽ രോഗ വിമുക്തരായ ദമ്പതിമാർക്കു കുഞ്ഞു പിറന്നു; കേന്ദ്രം എന്തു നടപടിയെടുത്താലും കേരളം സഹകരിക്കും: മുഖ്യമന്ത്രി

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്തു പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോൺഫറൻസിനും, പതിവ് അവലോകനത്തിനും ശേഷം പതിവ് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, കെ.കെ ഷൈലജ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.


പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്തെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിശദമായ ചർച്ച നടന്നു. കേരളത്തിന്റെ ആവശ്യങ്ങൾ ചർച്ച ചെയ്തു. കേന്ദ്രം നിർദേശിക്കുന്ന എല്ലാ നിയന്ത്രണങ്ങളും കേരളം അംഗീകരിക്കുമെന്നു പ്രധാനമന്ത്രിയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് 19 ഭീഷണി തുടരുകയാണ്. ലോക് ഡൗണിനു മുന്നിലെ സാഹചര്യത്തിലേയ്ക്കു തിരികെ പോകാറായിട്ടില്ല. തികഞ്ഞ ജാഗ്രതയോടെ ഓരോ ഘട്ടവും സസൂക്ഷ്മം വിലയിരുത്തി മാത്രമേ മുന്നോട്ടു പോകാവൂ. നിലവിലുള്ള നിയന്ത്രണങ്ങൾ ഹോട്ട് സപോട്ടായി കണക്കാക്കിയ ജില്ലകളിൽ നിലവിലുള്ള നിയന്ത്രണം തുടരണം. ഹോട്ട് സ്‌പോട്ട് അല്ലാത്ത സ്ഥലങ്ങളിൽ സംസ്ഥാന സർക്കാർ നൽകുന്ന ഇളവുകൾ അനുസരിച്ച് പ്രവർത്തിക്കാൻ സാധിക്കണമെന്നതാണ് കേരളത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നു ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികൾ സംസ്ഥാനത്തുണ്ട്. ഇവർ എത്രയും വേഗം നാട്ടിൽ എത്താൻ ആഗ്രഹിക്കുന്നവരുണ്ട്. ഇവർക്കായി അതിവേഗ നോൺസ്‌റ്റോപ്പ് ട്രെയിൻ ആരംഭിക്കണമെന്നും സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ശനിയാഴ്ച പത്തു പേർക്കു കൂടി സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ ഏഴും, കാസർകോട് രണ്ടും, കോഴിക്കോട് ഒന്നുമാണ് ഉള്ളത്. മൂന്നു പേർ വിദേശത്തു നിന്നും വന്നവരും, ഏഴു പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. ഇന്ന് 19 പേർക്ക് നെഗറ്റീവായി. കാസർകോട് ഒൻപത് പേരും പാലക്കാട് നാലു പേരും രോഗ വിമുക്തി നേടി. ഇതുവരെ 373 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥീരീകരിച്ചത്. ഇപ്പോൾ 228 പേരാണ് ചികിത്സയിലുള്ളത്.

കോവിഡ് രോഗ വിമുക്തരായ ദമ്പതികൾക്കു ഒരു കുഞ്ഞ് പിറന്നു. കാസർകോട് സ്വദേശിയായ യുവതിയാണ് രോഗ വിമുക്തയായത്. കഴിഞ്ഞ ദിവസമാണ് ഇവർ രോഗ വിമുകതയായത്. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലാണ് ഇവർ ചികിത്സ തേടിയത്. ഇവർക്കു കുട്ടിയുണ്ടായത് സംസ്ഥാനത്തിന് ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ ആരോഗ്യ വിഭാഗത്തെ പ്രത്യേകമായി അഭിനന്ദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.