video
play-sharp-fill

മൂന്നാം നാൾ അവരെത്തും…! ഡൽഹി സൈനിക കാമ്പിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഗർഭിണിയടക്കമുള്ള സംഘം കേരളത്തിലേക്ക് യാത്ര തിരിച്ചു

മൂന്നാം നാൾ അവരെത്തും…! ഡൽഹി സൈനിക കാമ്പിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഗർഭിണിയടക്കമുള്ള സംഘം കേരളത്തിലേക്ക് യാത്ര തിരിച്ചു

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ഇറ്റലിയിൽ നിന്നെത്തി ഡൽഹി സൈനിക കാമ്പിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന മലയാളികൾ ഉൾപ്പെടെ 40 അംഗ സംഘം കേരളത്തിലേക്ക് യാത്ര തിരിച്ചു. ബസിലാണ് 40 അംഗ സംഘം ബസിൽ പുറപ്പെട്ടിരിക്കുന്നത്.

ശനിയാഴ്ച പുലർച്ചെ പുറപ്പെട്ട ബസ് മൂന്നാംനാൾ കേരളത്തിലെത്തും. 30 മലയാളികളുള്ള സംഘത്തിൽ ഒരു ഗർഭിണിയുമുണ്ട്. തമിഴ്‌നാട്ടുകാരായ ഏഴ് പേരും ബസിലുണ്ട്. രണ്ട് തവണ പരിശോധിച്ച് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചതിനെതുടർന്നാണ് നാട്ടിലേക്ക് മടങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർച്ച് 15നും 22നും ഇറ്റലിയിലെ മിലാനിൽ നിന്നും റോമിൽ നിന്നും ഡൽഹിയിൽ എത്തിയവരാണിവർ. കേരള സർക്കാരും കേരള ഹൗസും ഇടപെട്ടാണ് ചാവ്‌ലയിലെ സൈനിക കാമ്പിൽ കുടുങ്ങിയതിനെ തുടർന്നാണ് ഇവരെ ശനിയാഴ്ച പുലർച്ചെ നാട്ടിലേക്ക് അയച്ചത്.

ഇവർ സഞ്ചരിക്കുന്ന ബസ് സംസ്ഥാനങ്ങൾ കടക്കാനുള്ള പ്രത്യേക പാസും ലഭ്യമാക്കിയിട്ടുണ്ട്. അടിയന്തരാവശ്യത്തിനുള്ള ഭക്ഷണം അടക്കം കേരള ഹൗസിൽനിന്ന് ലഭ്യമാക്കിയതായി കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി എ.സമ്പത്ത് അറിയിച്ചു.