play-sharp-fill
രാത്രിയിൽ വീടിന്റെ വാതിലിൽ മുട്ടും തട്ടും കല്ലേറും, ബ്ലാക്ക് മാൻ എന്ന ഭയത്തിൽ പ്രദേശവാസികൾ ; സ്‌നേഹം നടിച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ കള്ളനായി എത്തിയ യുവാവിനെ പൊലീസ് കുടുക്കിയത് ഇങ്ങനെ

രാത്രിയിൽ വീടിന്റെ വാതിലിൽ മുട്ടും തട്ടും കല്ലേറും, ബ്ലാക്ക് മാൻ എന്ന ഭയത്തിൽ പ്രദേശവാസികൾ ; സ്‌നേഹം നടിച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ കള്ളനായി എത്തിയ യുവാവിനെ പൊലീസ് കുടുക്കിയത് ഇങ്ങനെ

സ്വന്തം ലേഖകൻ

കോഴിക്കോട് : ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാനായി ദിവസങ്ങളായി കള്ളന്റെ വേഷം കെട്ടിയ യുവാവ് പൊലീസ് പിടിയിൽ. പയ്യാനക്കൽ മുല്ലത്ത് വീട്ടിൽ ആദർശ് (22) ആണ് പിടിയിലായത്.


ഒരു മാസത്തോളം പെൺകുട്ടിയെ പീഡിപ്പിക്കാനായി എത്തിയ ഇയാൾ മാറാട്, ബേപ്പൂർ ഭാഗങ്ങളിൽ വീടുകളുടെ വാതിലിൽ തട്ടുകയും പൈപ്പ് തുറന്നിടുകയും കല്ലെറിയുകയും ചെയ്തുവരികയായിരുന്നു ആദർശ് എന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്‌നേഹം നടിച്ച് പ്രലോഭിപ്പിച്ച് പീഡിപ്പിക്കാൻ വേണ്ടിയാണ് പ്രതി രാത്രി ഏഴുമണിയോടെ ‘കള്ളൻ’ വേഷമിടുന്നതെന്നു പൊലീസ് പറഞ്ഞു. ഒരു പ്രദേശത്ത് വീടിന്റെ വാതിലിൽ മുട്ടിയ ശേഷം തന്റെ ബൈക്കിൽ രക്ഷപ്പെട്ടു മറ്റൊരിടത്തും ഇത് ആവർത്തിച്ച് വരികെയായിരുന്നു.

പൊലീസിന്റെയും നാട്ടുകാരുടെയും കണ്ണുവെട്ടിക്കാനാണ് ഊടുവഴികൾ യുവാവ് തിരഞ്ഞെടുത്തത്. വരുന്ന വഴിയിൽ കയ്യിൽ കരുതിയ കല്ല് റോഡിന്റെ ഇരുവശത്തുമുള്ള വീടുകൾക്കു നേരെ എറിയുകയും ചെയ്യും. ആളില്ലാത്ത വീടുകളിൽ പുറത്തെ പൈപ്പ് തുറന്നിടും. കള്ളനെ തിരഞ്ഞ് പ്രദേശവാസികൾ മുഴുവൻ റോഡിലിറങ്ങുന്നതു പതിവാണ്.

ഈ സമയത്തായിരിക്കും ഇയാൾ പെൺകുട്ടിയെ വീട്ടിൽകയറി പീഡിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ലോക്ഡൗൺ കാലത്തുപോലും ജനങ്ങൾ കള്ളനെ പിടിക്കാൻ പുറത്തിറങ്ങുന്ന സ്ഥിതി എത്തിയതോടെ കള്ളനെ പിടിക്കാൻ സൗത്ത് അസി.കമ്മിഷണർ എ.ജെ.ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രംഗത്തിറങ്ങുകയായിരുന്നു.

കഴിഞ്ഞ ദിവസം മാറാട് പൊലീസ് ഇൻസ്‌പെക്ടർ കെ.വിനോദന്റെ നിർദ്ദേശപ്രകാരം ആളുകൾ കള്ളനെ പിടിക്കാൻ പുറത്തിറങ്ങിയില്ല. റോഡിൽ ആളുകളെ കാണാത്തതിനാൽ പന്തികേടു തോന്നിയ പ്രതി ഒരു വീടിന്റെ കുളിമുറിയിൽ കയറി ഒളിക്കുകയായിരുന്നു കുളിമുറിയിലേക്കു വന്ന സ്ത്രീ പ്രതിയെക്കണ്ട് ഒച്ചവച്ചതോടെ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

പ്രതിയെ വ്യക്തമായി കണ്ട സ്ത്രീയിൽ നിന്നും വീട്ടുകാരിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. സിസിടിവി ചിത്രങ്ങളും പരിശോധിച്ചു. തുടർന്ന് ആളെത്തിരിച്ചറിഞ്ഞു താമസസ്ഥലത്തെത്തിയപ്പോൾ പ്രതി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

ലഹരി ഉപയോഗിക്കുന്ന ചില ചെറുപ്പക്കാർ കറുപ്പും വെളുപ്പും വസ്ത്രമണിഞ്ഞ് അലഞ്ഞു നടന്നതും ‘കള്ളനു’ സഹായമാവുകയും ചെയ്തു. ഇയാൾക്കെതിരെ പൊലീസ് പോക്‌സോ നിയമപ്രകാരവും പൊലീസ് കേസെടുത്തു.