video
play-sharp-fill

കൊറോണ ബാധിതയായ ഗർഭിണി പ്രസവിക്കും ഐസോലേഷൻ വാർഡിൽ ; കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി കണ്ണൂർ മെഡിക്കൽ കോളജിലെ ആരോഗ്യ പ്രവർത്തകർ

കൊറോണ ബാധിതയായ ഗർഭിണി പ്രസവിക്കും ഐസോലേഷൻ വാർഡിൽ ; കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി കണ്ണൂർ മെഡിക്കൽ കോളജിലെ ആരോഗ്യ പ്രവർത്തകർ

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: കൊറോണ വൈറസ് ബാധിക്കുന്നവരിൽ സങ്കീർണ്ണമായ ഘട്ടങ്ങളിലൂടെയായിരിക്കും പ്രായമായവരും ഗർഭിണിയായ സ്ത്രീകളും.

കണ്ണൂരിൽ വൈറസ് ബാധ ന്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന ഗർഭിണിയുടെ പ്രസവം കൊവിഡ് വാർഡിൽ നടത്താനുള്ള തയ്യാറെടുപ്പുമായി കണ്ണൂർ മെഡിക്കൽ കോളേജ് അധികൃതർ.
പത്ത് ദിവസത്തിനുള്ളിൽ യുവതി പ്രസവിക്കും എന്നാണ് ഡോക്ടർമാർ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഐ.സി.യുവിൽ സുരക്ഷ വസ്ത്രങ്ങളൊക്കെ ധരിച്ചാകും ഡോക്ടർ പ്രസവ ശുശ്രൂഷ നടത്തുക.

അതേസമയം കണ്ണൂർ മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു ഗർഭിണി കൂടി അസുഖം ഭേദമായി ആശുപത്രി വിട്ടു. ചികിത്സയിലുള്ള പൂർണ ഗർഭിണിയുടെ പ്രസവം കൊവിഡ് വാർഡിൽ തന്നെ നടത്താനുള്ള ഒരുക്കങ്ങൾ ആശുപത്രിയിൽ തുടങ്ങി കഴിഞ്ഞു.

കണിക്കൊന്നയും പലഹാരങ്ങളും കളിപ്പാട്ടങ്ങളും നൽകിയാണ് രോഗഭേദമായതിനെ തുടർന്ന് നാലുവയസുകാരനെയും ഗർഭിണിയായ അമ്മയെയും അമ്മൂമ്മയെയും ആശുപത്രി അധികൃതർ ഇന്നലെ യാത്രയാക്കിയത്.

ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശിയിൽ നിന്നാണ് ഇയാളുടെ ഭാര്യയ്ക്കും അമ്മയ്ക്കും കുഞ്ഞിനും കൊവിഡ് ബാധിച്ചത്. കൊവിഡ് ബാധിച്ച രണ്ടാമത്തെ ഗർഭിണിയാണ് പരിയാരം മെഡിക്കൽ കോളേജിൽ നിന്നും അസുഖം ഭേദമായി മടങ്ങിയത്.