
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലോക്ക് ഡൗൺ അയവ് വരുത്തുന്നു. കൂടുതൽ കടകൾ തുറക്കുന്നതിനെക്കുറിച്ച് ആലോചന നടക്കുന്നതായി മുഖ്യമന്ത്രി.
കമ്പ്യൂട്ടർ സ്പെയർപാർട്സ് മൊബൈൽ ഷോപ്പുകൾ, മൊബൈൽ റീചാർജ് സെന്ററുകൾ എന്നിവ ആഴ്ചയിൽ ഒരു ദിവസം തുറന്നു പ്രവർത്തിക്കുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവിഡ് 19 അവലോകന യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കമ്പ്യൂട്ടർ, സ്പെയർപാർട്സ്, മൊബൈൽ ഷോപ്പുകൾ, മൊബൈൽ റീചാർജ് സെന്ററുകൾ, ഇവയൊക്കെ പൂർണമായി അടച്ചിടുന്നതുകൊണ്ട് പ്രശ്നങ്ങൾ വന്നിട്ടുണ്ട്. അതുകൊണ്ട് ആഴ്ചയിൽ
ഒരു ദിവസം ഇത്തരം കടകൾ തുറക്കുന്ന കാര്യം ആലോചിക്കും. വാഹനങ്ങൾക്ക് കേടുപറ്റിയാൽ റിപ്പയർ ചെയ്യാനുള്ള പ്രയാസം ഇപ്പോഴുണ്ട്. അതിനാൽ വർക്ക്ഷോപ്പുകൾ തുറന്നുപ്രവർത്തിക്കാൻ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.