video
play-sharp-fill
തമിഴ്‌നാട്ടിൽ നിന്നെത്തി ക്വാറന്റൈൻ നിർദ്ദേശം ലംഘിച്ച് മകൻ അച്ഛനെ സഹായിക്കാൻ റേഷൻ കടയിലെത്തി ; സിവിൽ സപ്ലൈസ് അധികൃതർ റേഷൻകടയടപ്പിച്ചു : സംഭവം പാലക്കാട്

തമിഴ്‌നാട്ടിൽ നിന്നെത്തി ക്വാറന്റൈൻ നിർദ്ദേശം ലംഘിച്ച് മകൻ അച്ഛനെ സഹായിക്കാൻ റേഷൻ കടയിലെത്തി ; സിവിൽ സപ്ലൈസ് അധികൃതർ റേഷൻകടയടപ്പിച്ചു : സംഭവം പാലക്കാട്

സ്വന്തം ലേഖകൻ

പാലക്കാട്: കൊറോണ രോഗ വ്യാപനത്തിന്റെ ആരോഗ്യവകുപ്പ് അധികൃതർ നൽകിയ ക്വാറന്റൈൻ നിർദേശം റേഷൻ കട ഉടമയുടെ മകൻ ലംഘിച്ചു. തമിഴ്‌നാട്ടിൽ നിന്നെത്തിയ ഇയാൾ ആരോഗ്യ വകുപ്പ് അധികൃതർ നൽകിയ ക്വാറന്റൈൻ നിർദ്ദേശം ലംഘിച്ച് റേഷൻ കടയിൽ പിതാവിനെ സഹായിക്കാൻ എത്തുകയായിരുന്നു.

ആശാവർക്കർമാരാണ് ഇയാൾ ക്വാറന്റൈൻ നിർദ്ദേശം ലംഘിച്ച് റേഷൻ കടയിലെത്തിയ വിവരം ആരോഗ്യ വകുപ്പ് അധികൃകരെ അറിയിച്ചത്. ആരോഗ്യ വകുപ്പ് അധികൃതരുടെ പരാതിയെ തുടർന്ന് സിവിൽ സപ്ലൈസ് അധികൃതരെത്തി റേഷൻകട അടപ്പിക്കുകയായിരുന്നു. മണ്ണാർക്കാട് കാരാകുർശി മേഖലയിലെ വാഴമ്പുറം റേഷൻകടയാണ് (എആർഡി 47 ) ആണ് സിവിൽ സപ്ലൈസ് അടപ്പിച്ചത്. ഈ റേഷൻ കടയുടെ കീഴിലെ കാർഡ് ഉടമകൾക്ക് സമീപത്തെ റേഷൻ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങാമെന്ന് മണ്ണാർക്കാട് താലൂക്ക് സ്‌പ്ലൈ ഓഫീസർ ഷാജഹാൻ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ ക്വാറന്റൈൻ നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം ലോക്ക് ഡൗൺ നിർദ്ദേശം ലംഘിക്കുന്നവരെ പിടികൂടാൻ കേരള പൊലീസ് ഡ്രോൺ നിരീക്ഷണം അടക്കമുള്ള നടപടികളാണ് സ്വീകരിച്ച് വരുന്നത്. കഴിഞ്ഞ ദിവസം കൊച്ചി പനമ്പിള്ളി നഗറിൽ നിർദ്ദേശം ലംഘിച്ച് നടക്കാനിറങ്ങിയ സ്ത്രീകളടക്കമുള്ള 41 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിയിരുന്നു. തുടർന്ന് ആൾ ജാമ്യത്തിൽ ഇവരെ വിട്ടയക്കുകയായിരുന്നു.