video
play-sharp-fill

ആശങ്കപ്പെടേണ്ട ആർക്കും റേഷൻ കിട്ടാതിരിക്കില്ല: ഏപ്രിൽ 30 വരെ സൗജന്യ റേഷൻ വാങ്ങാമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ.

ആശങ്കപ്പെടേണ്ട ആർക്കും റേഷൻ കിട്ടാതിരിക്കില്ല: ഏപ്രിൽ 30 വരെ സൗജന്യ റേഷൻ വാങ്ങാമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ.

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഏപ്രിൽ 30 വരെ സൗജന്യ റേഷൻ വാങ്ങാമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ വ്യക്തമാക്കി. റേഷൻ വിതരണത്തിൽ ആശങ്ക വേണ്ടെന്നും ആർക്കും റേഷൻ കിട്ടാതിരിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ ധാന്യങ്ങൾ ഗോഡൗണിലേയ്ക്ക് കൊണ്ടുപോകുന്നത് ഒഴിവാക്കി നേരിട്ട് കടകളിൽ എത്തിക്കാനാണ് തീരുമാനം.

ജില്ലാ സപ്ലൈ ഓഫീസർമാർക്കായിരിക്കും ഇതിന്റെ ചുമതല. ഭക്ഷ്യ സാധനങ്ങളുടെ ദൗർലഭ്യം ഒഴിവാക്കാനായി റേഷൻ കടകളിൽ അഡീഷണൽ ലോഡ് എത്തിക്കുമെന്നും ഇതിനായി പ്രത്യേകം ലോറികൾ ഏർപ്പാടാക്കുമെന്നും ഇതുവരെ 49 ലക്ഷത്തോളം പേർക്ക് സൗജന്യ റേഷൻ നൽകിയെന്നും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൗജന്യ റേഷൻ വിതരണത്തിന്റെ ആദ്യദിനം മെച്ചപ്പെട്ട രീതിയിലാണ് നടന്നതെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. കൊറോണാ പശ്ചാത്തലത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

 

സംസ്ഥാനത്തിലെ മിക്ക സ്ഥലങ്ങളിലും വരുന്ന ആളുകൾക്ക് ഇരിക്കൻ സൗകര്യവും കുടിക്കുവാൻ വെള്ളവും ലഭിക്കുന്ന അനുഭവമുണ്ടായി. ചില കേന്ദ്രങ്ങളിൽ തിരക്കനുഭവപ്പെട്ടു.14.5 ലക്ഷം ആളുകൾക്കാണ് ആദ്യദിനം റേഷൻ വിതരണം ചെയ്തത്. 21,472മെട്രിക് ടൺ അരി വിതരണം ചെയ്തു.

ഏപ്രിൽ 20 വരെയായിരിക്കും സൗജന്യ റേഷൻ വിതരണം നടക്കുന്നത്.അരിയുടെ അളവിൽ കുറവുണ്ടെന്ന് ഒറ്റപ്പെട്ട പരാതികൾ ചിലയിടങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ളതായും ഇക്കാര്യങ്ങൾ റേഷൻ കടയുടമകൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

സൗജന്യ റേഷൻ അരി വിതരണം ചെയ്യുന്നതിൽ കുറവ് വന്നാൽ അതിന് കാരണക്കാരായവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.എൻഡോസൾഫാൻ ദുരന്തബാധിതർക്കുള്ള സൗജന്യ അരി അവരുടെ വീടുകളിൽ എത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേന്ദ്ര തീരുമാനപ്രകാരം മുൻഗണന വിഭാഗങ്ങൾക്കുള്ള അധിക ധാന്യവും സംഭരിക്കും. 87 ലക്ഷം കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് നൽകും. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്ക് വരവ് കുറഞ്ഞത് വെല്ലുവിളിയാണ്. എന്നാൽ അത് മറികടക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും മന്ത്രി തിലോത്തമൻ പറഞ്ഞു.

നിയന്ത്രണങ്ങൾക്ക് വിധേയമായാണ് റേഷൻ വിതരണം നടക്കുന്നത്. പൊതുവിതരണ കേന്ദ്രങ്ങളിലെ റേഷൻ വിതരണം. ഒരേ സമയം 5 പേർ മാത്രം റേഷൻ കടയിൽ സാധനം വാങ്ങിക്കുന്നത്.

സാമൂഹ്യ അകലം പാലിക്കണം. മുൻഗണനാ പട്ടികയിൽ ഉള്ളവർക്ക് രാവിലെ റേഷൻ വിതരണം ചെയ്യും. ഉച്ചതിരിഞ്ഞ് മുൻഗണന ഇതര വിഭാഗത്തിന് റേഷൻ വിതരണം ചെയ്യും.

റേഷൻ കാർഡ് ഇല്ലാത്തവർ ആധാർ കാർഡ് ഉപയോഗിച്ച് അരിവാങ്ങണം. കള്ള സത്യവാങ്ങ്മൂലം നൽകി റേഷൻ വാങ്ങിയാൽ മാർക്കറ്റ് വിലയുടെ ഒന്നര ഇരട്ടി പിഴ ഈടാക്കുമെന്നും മന്ത്രി അറിയിച്ചു.

സൗജന്യ അരി വിതരണം ചെയ്യുന്നതിലൂടെ സംസ്ഥാന സർക്കാറിന് ബാധ്യത 120 കോടിയാണ്. സൗജന്യ കിറ്റ് വിതരണം 750 കോടി ബാധ്യതയും ഉണ്ടാക്കുമെന്ന് മന്ത്രി അറിയിച്ചു.