play-sharp-fill
ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ ക്രൂരതകളിൽ നടുങ്ങി ലോകം: കൊറോണ ബാധ സ്ഥിരീകരിച്ചവരെ കൊല്ലാൻ ഉത്തരവ് എന്ന് റിപ്പോർട്ട്: കോൺസൻട്രേഷൻ ക്യാമ്പിൽ നിന്ന് രക്ഷപെട്ട യുവതിയുടെ വെളിപ്പെടുത്തൽ വൈറൽ

ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ ക്രൂരതകളിൽ നടുങ്ങി ലോകം: കൊറോണ ബാധ സ്ഥിരീകരിച്ചവരെ കൊല്ലാൻ ഉത്തരവ് എന്ന് റിപ്പോർട്ട്: കോൺസൻട്രേഷൻ ക്യാമ്പിൽ നിന്ന് രക്ഷപെട്ട യുവതിയുടെ വെളിപ്പെടുത്തൽ വൈറൽ

സ്വന്തം ലേഖകൻ

വാഷിങ്ങ്ടൺ: കോവിഡ് എന്ന മഹാമാരിയെ തുരത്താൻ ലോകം പൊരുതുമ്പോൾ ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് ഇരുമ്പുമറ ഭേദിച്ച് വരുന്ന വാർത്തകൾ ഇപ്പോഴും കടുത്ത മനുഷ്യാവകാശ ലംഘനത്തിന്റെതു തന്നെ. ഈയിടെ ഉത്തരകൊറിയയിലെ കോൺസ്‌ട്രേഷൻ ക്യാംപിൽ നിന്ന് രക്ഷപ്പെട്ടെ യുവതിയുടെ വെളിപ്പെടുത്തലാണ് പാശ്ചാത്യ മാധ്യമങ്ങൾ വാർത്തയാക്കുന്നത്.

 

 

തടവുകാരെ കുത്തിനിറച്ച വൃത്തിഹീനമായ ഉത്തരകൊറിയൻ ജയിലുകളിൽ വനിത തടവുകാരെ സ്ഥിരമായി ജയിൽ അധികൃതരും മറ്റും ബലാൽസംഗത്തിന് ഇരയാക്കുന്നുക്രൂര മർദനവും 18 മണിക്കുറോളം ജോലിയുമാണ് ഇവടെയുള്ളതെന്നും യുവതി പറയുന്നു. ഭക്ഷണം കിട്ടാത്തതിനാൽ പലപ്പോഴും താൻ എലിലെ തിന്നാണ് ജീവൻ നിലനിർത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ഇങ്ങനെ മർദനവും ഭക്ഷണരാഹിത്യവും മൂലം മരിച്ചു വീഴുന്ന തടവുകാരുടെ മൃതദേഹങ്ങൾ ഉത്തര കൊറിയ വളമായി ഉപയോഗിക്കുകയും ചെയ്യും. ഉത്തര കൊറിയൻ ഏകാധിപതി കിം ഇൽ ജോങ്ങിനെ സൗഹൃദ സദസ്സിൽ വിമർശിച്ചവർപോലും ഇങ്ങനെ കോൺസൻട്രഷൻ ക്യാമ്പിൽ കിടക്കേണ്ടി വന്നു. രാഷ്ട്രീയ തടവുകാർപോലും യാതൊരു പരിഗണനയും ലഭിക്കാതെ ചെടികൾക്ക് വളമാകുന്നു.

 

 

പ്യോങ്യാങ്ങിൽ നിന്ന് 500 മൈലുകൾ അകലെ കെയ്‌ച്ചോൺ പ്രവിശ്യയിലുള്ള കോൺസ്‌ട്രേഷൻ ക്യാംപിൽ നിന്ന് രക്ഷപ്പെട്ട യുവതിയാണ് ഉത്തരകൊറിയയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് രംഗതത്തെത്തിയിരിക്കുന്നത്. യുഎസ് ഗവൺമെന്റ് കമ്മിറ്റിയോടാണ് യുവതിയുടെ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

 

യുവതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കെയ്‌ച്ചോണിലെ കോൺസ്‌ട്രേഷൻ ക്യാംപിലെ ദൃശ്യങ്ങൾ പരിശോധിച്ചതോടെ ജയിലിൽ മൃതദേഹങ്ങൾ ദഹിപ്പിക്കാനുള്ള സംവിധാനങ്ങൾ ഇല്ലെന്നു കണ്ടെത്തി. ന്യയോർക്ക് ടൈസും ഡെയിലിമെയിലും പോലുള്ള രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

വളരെ ഇടുങ്ങിയ കുഴികളിലാണു തടവുകാരുടെ മൃതദേഹങ്ങൾ മറവു ചെയ്യുന്നതെന്നും കൂടുതൽ തടവുകാർ മരിച്ചാൽ കൃഷിയിടത്തിന്റെ നടുവിൽ വലിയൊരു കുഴികുത്തി മൃതദേഹങ്ങൾ കൂട്ടമായി മറവ് ചെയ്യുന്നതാണ് രീതിയെന്നും യുവതി പറയുന്നു. 2000 മുതൽ 6000 വരെയാണ് ഇവിടത്തെ തടവുകാരുടെ എണ്ണം. സ്ത്രീകളും കുട്ടികളും എല്ലാം ഇതിൽ ഉൾപ്പെടും.

 

ഉത്തരകൊറിയയിലെ കോൺസൻട്രേഷൻ ക്യാംപിൽ നിന്ന് രക്ഷപ്പെട്ട ലീ സൂൺ എന്ന വിചാരണത്തടവുകാരനും യുഎസ് ഗവൺമെന്റ് കമ്മിറ്റിക്കു മുന്നിൽ സമാനമായ മൊഴി നൽകിയിരുന്നു. 18 മണിക്കൂറുകൾ തുടർച്ചയായി ജോലി ചെയ്യേണ്ടി വന്നു 300 പേർക്ക് ഒരു ശുചിമുറി മാത്രമാണ് ഉണ്ടായിരുന്നതെന്നും ലീ സൂണിന്റെ മൊഴിയിൽ പറയുന്നു. എലികളെ ജീവനോടെ പിടിച്ചു തിന്നാണ് പലപ്പോഴും വിശപ്പടക്കിയിരുന്നതെന്നും ലീ സൂൺ പറയുന്നു.

 

സ്ത്രീ തടവുകാരെ കൂട്ടത്തോടെ ബലാൽസംഗം ചെയ്യുന്നതും കൊന്നൊടുക്കുന്നതും പതിവാണെന്നും നേരത്തെ ഉത്തര കൊറിയയിൽ നിന്നും രക്ഷപ്പെട്ട വനിത ജയിൽ വാർഡനും വെളിപ്പെടുത്തിയിരുന്നു. ജയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവർക്കും ജയിലിൽ മോഷണം നടത്തുന്നവർക്കും നേരെ അതിക്രൂരമായ ശിക്ഷാരീതികളാണു നടപ്പാക്കുന്നത് എന്ന് യുഎൻ പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.

 

ഇത്തരക്കാരെ പൊതുജനമധ്യത്തിൽ തൂക്കിക്കൊല്ലുന്നതു പതിവാണ്. തടവറകളിൽ കിടക്കുന്നവർക്കു നേരെ ലൈംഗിക അതിക്രമങ്ങളും നടക്കുന്നു. ലോഹദണ്ഡുകൾ കൊണ്ടുള്ള മർദനമേറ്റ് പലരും കൊല്ലപ്പെട്ടതായും യുഎൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. തടവുകാരെ ഇടയ്ക്കിടെ ശരീര പരിശോധന നടത്തുന്നത് പതിവാണ്.

 

പെൺകുട്ടികളെ ഉൾപ്പെടെ പരിപൂർണ നഗ്നരാക്കി നിർത്തിയാണ് പരിശോധന. ശരീരത്തിൽ പണമോ മറ്റെന്തെങ്കിലും വസ്തുക്കളോ ഒളിപ്പിച്ചു വച്ചിട്ടുണ്ടോയെന്നു നോക്കാനെന്ന പേരിലാണിത് നടത്തുന്നത്. ചിലർക്ക് ഒരു മാസവും അതിലേറെയും ചോദ്യം ചെയ്യലിനു മാത്രമായി ജയിലിൽ കഴിയേണ്ടി വരുന്നു.

 

മിക്ക ജയിലുകളും നിറഞ്ഞു കവിഞ്ഞ അവസ്ഥയിലാണ്, അതും കിടന്നുറങ്ങാൻ പോലും സാധിക്കാത്ത വിധത്തിലാണെന്നും ജയിലിൽ നിന്നും രക്ഷപ്പെട്ടവർ വെളിപ്പെടുത്തിയിരുന്നു

ജയിലുകളിൽ അതീവ വൃത്തിഹീനമാണ്. ആവശ്യത്തിനു ഭക്ഷണം പോലുമില്ല. അതിനാൽത്തന്നെ രോഗങ്ങളും പോഷകാഹാരക്കുറവ് കൊണ്ടുള്ള പ്രശ്‌നങ്ങളും പതിവ്, ഒട്ടേറെ പേർ ജയിലിൽ കൺമുന്നിൽ മരിച്ചു വീണിട്ടുണ്ട്…’ യുഎൻ ഉദ്യോഗസ്ഥർക്കു മുന്നിൽ ഉത്തര കൊറിയയിൽനിന്നു രക്ഷപ്പെട്ടെത്തിയവർ തുറന്നു പറയുന്നു.

 

പട്ടിണിമരണങ്ങളും പോഷകാഹാരക്കുറവ് കൊണ്ടുള്ള മരണങ്ങളും പതിവാണ്. ശരീര പരിശോധനയ്ക്കിടെ ജയിലിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്ന സംഭവങ്ങളുമുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു.ക്ഷയം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവ പല ജയിലുകളിലും പടർന്നുപിടിച്ച അവസ്ഥയിലാണ്. രോഗികൾക്ക് ആരോഗ്യപരിരക്ഷയും നൽകുന്നില്ല.

 

പലർക്കും ലേബർ ക്യാംപുകളിൽ ദീർഘനേരത്തേക്കു ജോലിയെടുക്കേണ്ടി വരാറുണ്ട്. ഇതിനിടെ അപകടങ്ങളും പതിവ്. ഇങ്ങനെ മരിച്ചവരുടെ എണ്ണവും ഏറെ. രാഷ്ട്രീയ തടവുകാരെയും സാധാരണക്കാരെയും രാജ്യദ്രോഹക്കുറ്റം ചുമത്തി പിടികൂടിയവരെയുമെല്ലാം പ്രത്യേകം ജയിലുകളിലാണ് പാർപ്പിക്കുക. ഇവർക്കെല്ലാം അപകടകരങ്ങളായ സാഹചര്യത്തിലാണ് ലേബർ ക്യാമ്പുകളിൽ ജോലി ചെയ്യുന്നത്.