play-sharp-fill
ജീവിക്കാൻ ഒരു മാസം മുപ്പതിനായിരം രൂപ മതി എന്നു വാദിച്ച പി.സി ജോർജ് ഒരു മാസം കൈപ്പറ്റുന്നത് മുക്കാൽ ലക്ഷം രൂപ..! കഴിഞ്ഞ വർഷം മാത്രം ജോർജ് പോക്കറ്റിലാക്കിയത് 9.20 ലക്ഷം രൂപ; ജോർജിനെ ട്രോളിൽ വാരിയുടുത്ത് സർക്കാർ ജീവനക്കാർ; ജോർജിന്റെ വീഡിയോ ഇവിടെ കാണാം

ജീവിക്കാൻ ഒരു മാസം മുപ്പതിനായിരം രൂപ മതി എന്നു വാദിച്ച പി.സി ജോർജ് ഒരു മാസം കൈപ്പറ്റുന്നത് മുക്കാൽ ലക്ഷം രൂപ..! കഴിഞ്ഞ വർഷം മാത്രം ജോർജ് പോക്കറ്റിലാക്കിയത് 9.20 ലക്ഷം രൂപ; ജോർജിനെ ട്രോളിൽ വാരിയുടുത്ത് സർക്കാർ ജീവനക്കാർ; ജോർജിന്റെ വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ

കോട്ടയം: ഒരു മാസം ജീവിക്കാൻ 30,000 രൂപ മാത്രം മതിയെന്നും, ബാക്കി സർക്കാർ ജീവനക്കാരിൽ നിന്നും തിരികെ പിടിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തിറങ്ങിയ പി.സി ജോർജ് ഒരു മാസം സർക്കാരിൽ നിന്നും കൈപ്പറ്റുന്നത് മുക്കാൽ ലക്ഷം രൂപ..! കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 9.20 ലക്ഷം രൂപയാണ് ജോർജ് വിവിധ ഇനത്തിൽ കൈപ്പറ്റിയിരിക്കുന്നത്. പി.സി ജോർജ് കൈപ്പറ്റിയ തുകയുടെ വിവരങ്ങൾ അടങ്ങിയ രേഖ സർക്കാർ ജീവനക്കാർ സാമൂഹ്യമാധ്യമങ്ങളിൽ ഷെയർ ചെയ്യുകയാണ്.

 

ലക്കും ലഗാനുമില്ലാതെ വായിൽ വരുന്നതെല്ലാം വിളിച്ചു പറയുന്ന പി.സി ജോർജ് സാലറി ചലഞ്ചിൽ മുഖ്യമന്ത്രിയെ പിൻതുണച്ചാണ് സർക്കാർ ജീവനക്കാർക്ക് എതിരെ രംഗത്ത് എത്തിയത്. 1.47 ദൈർഖ്യമുള്ള വീഡിയോയിൽ സാലറി ചലഞ്ച് താനും ഏറ്റെടുക്കുന്നതായി അദ്ദേഹം പ്രഖ്യാപിക്കുന്നു. തന്റെ ശമ്പളം എത്രയാണോ അത് പൂർണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു കൈമാറുകയാണ് എന്ന് അദ്ദേഹം പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നാണ് വിവാദമായ പരാമർശം നടത്തിയിരിക്കുന്നത്. ഒരാൾക്ക് 30,000 രൂപയിൽ കൂടുതൽ ജീവിക്കാൻ ഇപ്പോൾ ആവശ്യമില്ലെന്നു പി.സി ജോർജ് പറയുന്നു. ആ നിലയ്ക്കു ഈ കൊറോണ എന്ന മഹാമാരി തീരുന്ന വരെയും 30,000 രൂപയിൽ കൂടുതൽ ഒരു പൈസ തനിക്ക് വേണ്ടെന്ന് ജോർജ് വീഡിയോയിൽ പറയുന്നു. കേരളത്തിലെ ഉദ്യോഗസ്ഥൻമാർ നിർബന്ധമായും സാലറി ചലഞ്ച് ഏറ്റെടുക്കണം. എന്തിനാണ് 30,000 രൂപയിൽ കൂടുതൽ ശമ്പളം.

മഹാരാഷ്ട്രയിലും, തെലങ്കാനയിലും ഉദ്യോഗസ്ഥരുടെ ശമ്പളത്തിന്റെ അറുപത് ശതമാനം പിടിക്കാൻ നിയമം കൊണ്ടു വന്നിരിക്കുകയാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയോട് ഞാൻ അഭ്യർത്ഥിക്കുന്നു. 30,000 രൂപയിൽ കൂടുതൽ ഒരു രൂപ പോലും ഉദ്യോഗസ്ഥർക്ക് ശമ്പളമായി നൽകരുത്. ആരോഗ്യം, പൊലീസ്, ഫയർഫോഴ്‌സ് , ഫോറസ്റ്റ് ഇവരുടെ ശമ്പളം പിടിക്കാൻ പാടില്ല. ഇവരുടെ ശമ്പളം കൂട്ടിക്കൊടുത്താലും കുഴപ്പമില്ല… മറ്റുള്ള ജീവനക്കാരുടെ ശമ്പളം 30,000ത്തിൽ നിന്നും ഒരു രൂപ പോലും കൂടാൻ പാടില്ല. പെൻഷൻ 25,000 രൂപയിൽ കുടാൻ പാടില്ല. ഈ ചലഞ്ച് കേരളത്തിലെ എം.പിമാരും എംഎൽഎമാരും ഇത് ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെയാണ് സർക്കാർ ജീവനക്കാർ പി.സി ജോർജിനെതിരെ തിരിഞ്ഞത്. 28- 12- 2019 ൽ ഇടുക്കി തൊടുപുഴ മുട്ടം കൊല്ലംകുന്ന് കരയിൽ തടത്തിൽ വീട്ടിൽ ടി.ടി ജോജോ സമർപ്പിച്ച വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയും ഇതിന്റെ മറുപടിയും സാമൂഹ്യമാധ്യമങ്ങളിൽ വൈറലാക്കിയാണ് ഇപ്പോൾ സർക്കാർ ജീവനക്കാർ പി.സി ജോർജിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.

2018 – 2019 സാമ്പത്തിക വർഷത്തിൽ പൂഞ്ഞാർ എം.എൽഎ പി.സി ജോർജ് 9,20,532 (ഒൻപത് ലക്ഷത്തി ഇരുപതിനായിരത്തി അഞ്ഞൂറ്റി മുപ്പത്തിരണ്ട് രൂപ) രൂപയാണ് അലവൻസും ശമ്പളവും അടക്കമുള്ള ഇനത്തിൽ കൈപ്പറ്റിയിരിക്കുന്നതെന്നാണ് വിവരാവകാശ രേഖ തെളിയിക്കുന്നത്. ഏതാണ്ട് മുക്കാൽ ലക്ഷത്തോളം രൂപ മാസം..! ശമ്പളവും ഓണറേറിയവും അനുബന്ധ അലവൻസുകളുമായി ആറു ലക്ഷം രൂപയും, ടി.എയും സിറ്റിംങ് ഫീസുമായി 320532 രൂപയും കൈപ്പറ്റിയതായാണ് വ്യക്തമാകുന്നത്.