മദ്യം വീട്ടിൽ കൊണ്ടു തരാമോ; അല്ല ശരിക്കും ഈ നമ്പർ വർക്ക് ചെയ്യുന്നുണ്ടോ? കൊറോണ കൺട്രോൾ റൂമിലെ കോമഡികൾ തുടരുന്നു
സ്വന്തം ലേഖകൻ
ആലപ്പുഴ: കൊറോണയുമായി ബന്ധപ്പെട്ട് ഓരോ ജില്ലയിലും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിലേക്ക് ദിവസവും നൂറ് കണക്കിന് ഫോൺകോളുകൾ വരുന്നത്. രോഗത്തെക്കുറിച്ചും സംശയങ്ങളുമായും നിരവധി പേർ വിളിക്കുമ്പോൾ മറ്റ് ചിലർ വിളിച്ച് ആവശ്യപ്പെടുന്നതോ മദ്യം അണ്ടിപ്പരിപ്പും ബദാമും വേണമെന്നുമൊക്കെയാണ്.
ആലപ്പുഴ ജില്ലയിലെ കൺട്രോൾ റൂമിലായിരുന്നു ഇത്തരത്തിൽ നിരവധി പേർ ആവശ്യങ്ങൾ അറിയിച്ച്. വിളി എത്തിയത്. വീട്ടിൽ ബദാമും അണ്ടിപ്പരിപ്പും തീർന്നു, എത്രയും വേ?ഗം എത്തിച്ച തരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആലപ്പുഴ ജില്ലാ കളക്ട്രേറ്റിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേക്കാണ് കുട്ടനാട്ടിൽ നിന്നുളള ഈ ഫോൺ കോൾ വന്നത്. ബദാമും അണ്ടിപ്പരിപ്പുമൊന്നും എത്തിക്കാൻ കഴിയില്ലെന്നും മറ്റ് ഭക്ഷ്യധാന്യങ്ങൾ തീർന്നാൽ എത്തിക്കാമെന്നും കൺട്രോൾ റൂമിൽ നിന്നും മറുപടി നൽകിയതോടെ വിളിച്ചയാൾ ഫോൺ കട്ട് ചെയ്തു.
കായംകുളം കരീലക്കുളങ്ങര ഭാഗത്തുനിന്നുളള ഫോൺവിളിയാണ് കൺട്രോൾ റൂമിലുള്ളവരെ ഞെട്ടിച്ചത്. ആവശ്യം കുറച്ച് മദ്യം എത്തിച്ച് തരാൻ സാധിക്കുമോയെന്ന് ചോദിച്ചായിരുന്നു. വിളിച്ചയാളുടെ നമ്പർ സഹിതം കൺട്രോൾ റൂമിൽ നിന്ന് പൊലീസിന് കൈമാറി.
മാധ്യമങ്ങളിലൂടെയും സോഷ്യൽമീഡിയയിലൂടെയും പ്രചരിക്കുന്ന കൺട്രോൾ റൂം നമ്പരുകൾ ശരിക്കുളളതാണോ എന്നറിയാനായും പ്രവർത്തിക്കുന്നുണ്ടോ എന്നറിയാനായും വിളിക്കുന്നവരും കുറവല്ല. വിളിച്ചാൽ മറുപട് എന്താണ് ലഭിക്കുന്നതെന്നും എങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നതെന്നുമാണ് ഇവർ തിരക്കുന്നത്.