സ്വകാര്യ ബസ് ഡ്രൈവറെ കെഎസ്ആർടിസി ജീവനക്കാർ മർദിച്ചു: ചങ്ങനാശേരി റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്; യാത്രക്കാർ വലഞ്ഞു

സ്വകാര്യ ബസ് ഡ്രൈവറെ കെഎസ്ആർടിസി ജീവനക്കാർ മർദിച്ചു: ചങ്ങനാശേരി റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്; യാത്രക്കാർ വലഞ്ഞു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സ്വകാര്യ ബസ് ഡ്രൈവറെ കെഎസ്ആർടിസി ജീവനക്കാർ മർദിച്ചതായി ആരോപിച്ച് ചങ്ങനാശേരിയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. ഇതേ തുടർന്നു എം.സി റോഡിലും ചങ്ങനാശേരി ഭാഗത്തും ഗതാഗതം മടങ്ങി. ഇതോടെ യാത്രക്കാർ ദുരിതത്തിലായി. കെഎസ്ആർടിസി ജീവനക്കാർ മർദിച്ചതായി ആരോപിച്ച് ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന വിജയലക്ഷ്മി ബസിലെ ഡ്രൈവർ  ശ്രീജിത്ത് (മോനാച്ചൻ -27) ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.


തിങ്കളാഴ്ച രാവിലെ 11 മണിയോടെ ചങ്ങനാശേരി – കോട്ടയം റൂട്ടിൽ കുറിച്ചി ഔട്ട് പോസ്റ്റിലായിരുന്നു സംഭവം.കെഎസ്ആർടിസി ബസ് റോഡിനു കുറുകെയിട്ട് മോനാച്ചനെ ബസിൽ നിന്നു വലിച്ചിറക്കി മർദിക്കുകയായിരുന്നുവെന്നാണ് ആരോപണം. റോഡിൽ വീണ മോനാച്ചനെ ചവിട്ടുകയും, വയറ്റിൽ ക്രൂരമായി മർദിക്കുകയും ചെയ്തു. കുറിച്ചി സ്വദേശിയായ കെഎസ്ആർടിസി ഡ്രൈവറും ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചേർന്നാണ് ആക്രമിച്ചത്. കെഎസ്ആർടിസിയ്ക്കു സൈഡ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രൂരമായ മർദനം അരങ്ങേറിയത്. മർദനമേറ്റ് ബോധരഹിതനായ മോനാച്ചനെ ഇവർ വഴിയിൽ ഉപേക്ഷിച്ച ശേഷം രക്ഷപെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാരും സ്വകാര്യ ബസ് ജീവനക്കാരും ചേർന്നാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്.  കെഎസ്ആർടിസി ബസുമായുണ്ടായ തർക്കത്തിന്റെ പേരിലാണ് മോനാച്ചനെ കെഎസ്ആർടിസി ജീവനക്കാർ സംഘം ചേർന്ന് മർദിച്ചതെന്നാണ് ആരോപണം ഇതേ തുടർന്നാണ് സ്വകാര്യ ബസുകൾ സമരം ആരംഭിച്ചത്. കോട്ടയം, ചങ്ങനാശേരി, കുറിച്ചി, കൈനടി, കാവാലം മേഖലകളിലേയ്ക്കുള്ള സർവീസുകളെല്ലാം സമരത്തെ തുടർന്നു മുടങ്ങി.


ഇതോടെ യാത്രക്കാർ നന്നായി വലഞ്ഞു. ഇതേ തുടർന്നു സ്വകാര്യ ബസ് ജീവനക്കാർ ചങ്ങനാശേരി ബസ് സ്റ്റാൻഡിൽ സംഘം ചേർന്നിട്ടുണ്ട്. ഇത് സ്ഥലത്ത് നേരിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു. സംഭവത്തിൽ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കേസെടുക്കണമെന്നും, കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും സ്വകാര്യ ബസ് ജീവനക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.തിരുവല്ല ഡിപ്പോയിലെ ഡ്രൈവറാണ് മോനാച്ചനെ മർദിച്ചതെന്നു സ്വകാര്യ ബസ് ജീവനക്കാർ ആരോപിച്ചു. മോനാച്ചന്റെ തലയ്ക്കും നടുവിനും സാരമായി പരിക്കേറ്റിട്ടുണ്ട്.