സംഘർഷമുണ്ടാകുന്ന സ്ഥലങ്ങളിൽ പരസ്പരം തിരിച്ചറിയാനായി മടക്കി വച്ച ജീൻസും, തിരിച്ചു വച്ച കണ്ണാടിയും
സ്വന്തം ലേഖകൻ
കണ്ണൂർ: അക്രമ സ്ഥലങ്ങളിൽ കൂട്ടാളികളെ വളരെ വേഗം തിരിച്ചറിയാൻ പോപ്പുലർ ഫ്രണ്ടുകാർ ഉപയോഗിക്കുന്നത് വ്യത്യസ്ത അടയാളങ്ങൾ. പൊതു സ്ഥലങ്ങളിൽ ഇറങ്ങുമ്പോൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ബൈക്കിന്റെ ഒരു കണ്ണാടി തിരിച്ചു വച്ച നിലയിലായിരിക്കും. പോലീസ് പരിശോധിക്കാനെത്തിയാൽ പെട്ടെന്ന് പൂർവ്വ സ്ഥിതിയിലാക്കും.മറ്റൊന്ന് ജീൻസിന്റെയും പാൻറിന്റെയും ഒരു കാൽ അൽപം മടക്കി വയ്ക്കുന്ന രീതിയാണ്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാകാനും കൂട്ടാളികളെ തിരിച്ചറിയുന്നതിനും വേണ്ടിയാണ് പോപ്പുലർ ഫ്രണ്ടുകാർ ഇത്തരം വ്യത്യസ്ത അടയാളങ്ങൾ ഉപയോഗിക്കുന്നത്. നാടാകെ കമ്പി വല നിർമ്മിച്ചു കൊടുക്കുമെന്ന ബോർഡ് വെക്കുന്നത് എളുപ്പത്തിൽ ബന്ധപ്പെടാനുള്ള കോഡ് ആയിരുന്നു. ഇതിൽ മൂന്ന് മൊബൈൽ നമ്പർ ഉണ്ടായിരിക്കും. അവസാന നമ്പറാണ് പ്രവർത്തനക്ഷമം.ആദ്യ രണ്ട് നമ്പറും എടുക്കാതാവുമ്പോൾ ആവശ്യക്കാർ പിന്നീട് വിളിക്കില്ല.ഗ്യാസ് സ്റ്റൗ വീട്ടിൽ വന്ന് നന്നാക്കും എന്ന് പറഞ്ഞ് എറണാകുളം കോഴിക്കോട് ജില്ലകളിയും മുമ്പ് ഇത്തരത്തിൽ ബോർഡ് വച്ചിരുന്നു.