play-sharp-fill
വീടിന്റെ അടുക്കളയിൽ അഞ്ചു ലിറ്ററിന്റെ കുക്കർ വച്ച് മദ്യം വാറ്റി: തിരുവാതുക്കൽ വേളൂരിൽ രണ്ടു പേർ വീടിനുള്ളിൽ നിന്നും പിടിയിൽ; പിടികൂടിയത് മദ്യം ഗ്ലാസിലേയ്ക്കു പകർത്തുന്നതിനിടെ

വീടിന്റെ അടുക്കളയിൽ അഞ്ചു ലിറ്ററിന്റെ കുക്കർ വച്ച് മദ്യം വാറ്റി: തിരുവാതുക്കൽ വേളൂരിൽ രണ്ടു പേർ വീടിനുള്ളിൽ നിന്നും പിടിയിൽ; പിടികൂടിയത് മദ്യം ഗ്ലാസിലേയ്ക്കു പകർത്തുന്നതിനിടെ

എ.കെ ജനാർദർനൻ

കോട്ടയം: വീടിന്റെ അടുക്കളയിൽ പ്രഷർകുക്കർ സ്ഥാപിച്ച് മദ്യം വാറ്റിയിരുന്ന രണ്ടു പേർ വേളൂരിൽ പിടിയിൽ. വീടിന്റെ അടുക്കളയിൽ കുക്കറും, അടുപ്പും, പാചകവാതക സിലിണ്ടറും വച്ചായിരുന്നു മദ്യപ സംഘത്തിന്റെ വാറ്റ്. ഒടുവിൽ വിവരമറിഞ്ഞ് എക്‌സൈസ് സംഘം വീട്ടിലെത്തുമ്പോൾ, അടുക്കളയിൽ വച്ച് ഗ്ലാസുകളിലേയ്ക്കു മദ്യം പകരുകയായിരുന്നു പ്രതികൾ. വാറ്റും വാറ്റുപകരണങ്ങളും അടക്കം പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.


വേളൂർ വാരുകാലത്തറ വീട്ടിൽ കേശവൻ മകൻ സാബു (57), കരിയിൽ വീട്ടിൽ മാധവൻ മകൻ സലിം കെ.എം (60) എന്നിവരെയാണ് എക്‌സൈസ് ഇന്റലിജൻസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഇൻസ്‌പെക്ടർ വി.എൻ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും കോട്ടയം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡുമാണ് റെയ്ഡ് നടത്തിയത്. 300 മില്ലി ലീറ്റർ വാറ്റുചാരായവും, മൂന്നു ലീറ്റർ വാഷും, ഗ്യാസും ഗ്യാസ് സിലിണ്ടറും അടുപ്പും എക്‌സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേളൂരിലെ വീട്ടിൽ സാബു ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ലോക്ക് ഡൗൺ കാലമായതിനാൽ വീട്ടിലും പരിസരത്തും ആരുമുണ്ടായിരുന്നില്ല. വീടിന്റെ പുരയിടത്തിൽവച്ച് വാറ്റ് നടത്തിയാൽ ആരെങ്കിലും കാണുകയും,. ഒറ്റിക്കൊടുക്കുകയും ചെയ്യുമെന്നു ഭയന്നാണ് സംഘം വീടിന്റെ അടുക്കളയിൽ തന്നെ വാറ്റാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലും ഇവിടെ എത്തിയവർ മദ്യം വാങ്ങിയിരുന്നു. ഇതേ തുടർന്നാണ് വീട്ടിൽ വാറ്റ് നടക്കുന്നുണ്ടെന്നു എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു.

ബുധനാഴ്ച രാവിലെയാണ് എക്‌സൈസ് സംഘം ഇവിടെ പരിശോധന നടത്തിയത്. ഈ സമയത്ത് രണ്ടു പ്രതികളും വീടിനുള്ളിലുണ്ടായിരുന്നു. കോട്ടയം റേഞ്ച് യൂണിറ്റിന്റെ ചുമതലയുള്ള അസി.എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ജി.കിഷോർകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പരിശോധന നടത്തിയത്.

എക്‌സൈസ് ഇൻസ്‌പെക്ടർ എൻ.വി സന്തോഷ്‌കുമാർ, അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ജി.കിഷോർ, പ്രിവന്റീവ് ഓഫിസർ ഫിലിപ്പ് തോമസ്, സ്‌പെഷ്യൽ സ്‌ക്വാഡ് പ്രിവന്റീവ് ഓഫിസർ ബി.സന്തോഷ്‌കുമാർ, എസ്.സുരേഷ്, സിവിൽ എക്‌സൈസ് ഓഫിസർ കെ.എൻ സന്തോഷ്‌കുമാർ, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ വിജയലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

കസ്റ്റഡിയിൽ എടുത്തവരെ വൈദ്യപരിശോധനയ്ക്കു വിധേയരാക്കി. തുടർന്നു ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. കൂടാതെ പ്രീതിയുടെ വീട്ടിൽ ചീട്ടുകളിയും മദ്യ സത്കാരവും നടന്നിരുന്നതിനാൽ ആളുകൾ കൂട്ടം കൂടി എത്തിയിരുന്നതായും അന്വേഷണനത്തിൽ കണ്ടത്തി.