play-sharp-fill
ഡോക്ടർമാരുടെ നിർദേശങ്ങൾ പാലിച്ചില്ല: കണ്ണൂരിൽ കോവിഡ് രോഗികൾക്കെതിരെ കേസെടുത്തു ;സബ്കളക്ടറുടെ ഓഫീസിൽ നടന്ന അവലോകന യോഗത്തിലാണ് കേസെടുക്കാൻ തീരുമാനിച്ചത്

ഡോക്ടർമാരുടെ നിർദേശങ്ങൾ പാലിച്ചില്ല: കണ്ണൂരിൽ കോവിഡ് രോഗികൾക്കെതിരെ കേസെടുത്തു ;സബ്കളക്ടറുടെ ഓഫീസിൽ നടന്ന അവലോകന യോഗത്തിലാണ് കേസെടുക്കാൻ തീരുമാനിച്ചത്

സ്വന്തം ലേഖകൻ

കണ്ണൂർ: ആശുപത്രിയിൽ നിരന്തരം ശല്യമുണ്ടാക്കിയ രണ്ട് കോവിഡ് രോഗികൾക്കെതിരെ കേസെടുത്തു. തലശ്ശേരി ജനറൽ ആശുപത്രിയിൽ കഴിയുന്ന രണ്ട് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.  സബ്കളക്ടറുടെ ഓഫീസിൽ നടന്ന അവലോകന യോഗത്തിലാണ് കേസെടുക്കാൻ തീരുമാനമായത്.

 

 

മാസ്‌ക് ധരിക്കാൻ വിസമ്മതിക്കുകയും ഡോക്‌റുടെ നിർദ്ദേശങ്ങൾ പാലിക്കാതെയും ഇവർ ബഹളം ഉണ്ടാക്കിയിരുന്നു.അതേസമയം ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഡോക്ടറടക്കം ആറ് ആരോഗ്യ പ്രവർത്തകരെ നിരീക്ഷണത്തിലാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇതിൽ പനിയും അസ്വസ്ഥതയും പ്രകടിപ്പിച്ച ഒരു ആരോഗ്യപ്രവർത്തകനെ അഞ്ചരക്കണ്ടി പ്രത്യേക കോവിഡ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.അതേ സമയം ലോക് ഡൗൺ ലംഘനം തുടരുന്ന പന്തളത്തും അടൂരിലും നടപടികൾ കർക്കശമാക്കുമെന്ന് ജില്ലാ കളക്ടർ പി.ബി.നൂഹ് അറിയിച്ചു .

 

ജില്ലയിൽ മറ്റൊരിടത്തുമില്ലാത്ത തരത്തിൽ ഇവിടെ വാഹനങ്ങളുമായി നിസ്സാരമായ ആവശ്യങ്ങൾക്കുപോലും ജനങ്ങൾ പുറത്തിറങ്ങുകയാണ്. ഇവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്ന് കളക്ടർ പറഞ്ഞു .

 

 

പന്തളത്തെ സ്ഥിതിഗതികൾ വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം. മറുനാടൻ തൊഴിലാളികൾ താമസിക്കുന്ന സ്ഥലവും അദ്ദേഹം സന്ദർശിച്ചു. ലോക് ഡൗൺ കാലയളവിൽ ഒരു മാസം അതിഥി തൊഴിലാളികളിൽനിന്നു വാടക ഈടാക്കരുതെന്ന് കളക്ടർ നിർദ്ദേശിച്ചു .

 

ഇതിനിടയിൽ സംസ്ഥാനത്ത് ഇന്നുമാത്രം 24 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു .കാസർകോട് 12, എറണാകുളം 3, തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കണ്ണൂർ രണ്ടു വീതം, പാലക്കാട് ഒന്ന് എന്നിങ്ങനെയാണു പുതിയ കേസുകൾ.

 

തിരുവനന്തപുരത്തും കോഴിക്കോടും ഓരോ പേർക്കു രോഗം മാറി. 265 പേർക്ക് ആകെ രോഗം സ്ഥിരീകരിച്ചു. 237 പേർ ചികിത്സയിലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 9 പേർ വിദേശത്തു നിന്ന് വന്നവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

 

1,64,130 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 1,63,508പർ വീടുകളിലും 622 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നു. ബുധനാഴ്ച മാത്രം 123 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7,965 സാമ്ബിളുകൾ പരിശോധനയ്ക്ക് അയച്ചു. 7252 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.