00:00
സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ അടുത്ത മാസം: ജൂണിൽ ഫലം പ്രഖ്യാപനം; ലോക്ക് ഡൗൺ തുടർന്നാൽ ഈ കാലയളവിൽ പരീക്ഷകൾ നടത്തുമെന്ന് അമിത് ഖാരെ

സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ അടുത്ത മാസം: ജൂണിൽ ഫലം പ്രഖ്യാപനം; ലോക്ക് ഡൗൺ തുടർന്നാൽ ഈ കാലയളവിൽ പരീക്ഷകൾ നടത്തുമെന്ന് അമിത് ഖാരെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ മൂലം മാറ്റിച്ച സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ മേയിൽ നടത്തുമെന്ന് കേന്ദ്ര ഉന്നതവിദ്യാഭ്യാസ സെക്രട്ടറി അമിത് ഖാരെ . പരീക്ഷകൾ പൂർത്തിയാക്കി ജൂണിൽ ഫലം പ്രഖ്യാപിക്കാനാകുമെന്നാണ് പ്രതീക്ഷ. പന്ത്രണ്ടാം ക്ലാസിന്റെ ബിസിനസ് സ്റ്റഡീസ്, ജ്യോഗ്രഫി, കമ്പ്യൂട്ടർ സയൻസ്,

 

ഹിന്ദി, ഹോം സയൻസ്, സോഷ്യോളജി തുടങ്ങിയ പ്രധാന വിഷയങ്ങളുടെ പരീക്ഷകളാണ് ഇനി നടക്കാനുള്ളത്. ഏതെങ്കിലും സാഹചര്യത്തിൽ അടച്ചിടൽ ഏപ്രിൽ 14 കഴിഞ്ഞും നീണ്ടാൽ പന്ത്രണ്ടാം ക്ലാസിന്റെ ശേഷിക്കുന്ന പരീക്ഷകൾ അടച്ചിടൽ കാലയളവിൽത്തന്നെ നടത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്നും ഉന്നതവിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്രീയ വിദ്യാലയം, സി.ബി.എസ്.ഇ സ്‌കൂളുകൾ, സെൻട്രൽ ടിബറ്റൻ സ്‌കൂളുകൾ എന്നിവയിൽ ഇന്നുമുതൽ ഓൺലൈൻ പഠനം ആരംഭിക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. ഇതിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിനോട് ക്ലാസടിസ്ഥാനത്തിലും വിഷയാടിസ്ഥാനത്തിലും പഠന മൊഡ്യൂൾ തയ്യാറാക്കാൻ നിർദേശിച്ചു. എൻ.ഐ.ഒ.എസ് സ്വന്തംനിലയ്ക്ക് ചാനലുകളിലൂടെ പാഠഭാഗങ്ങൾ സംപ്രേഷണവും ചെയ്യുന്നുണ്ട്.

 

റേഡിയോയിലൂടെയും പ്രക്ഷേപണം നടത്താൻ എൻ.ഐ.ഒ.എസിനോട് നിർദേശിച്ചിട്ടുണ്ട്. ഇതിനുപുറമേ, ലോക്ക്ഡൗൺ അവസാനിക്കുന്നതോടെ ജെ.ഇ.ഇയുടെ രണ്ട് പരീക്ഷ, നീറ്റ് ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷകൾ പൂർത്തിയാക്കുമെന്നും ഖാരെ വ്യക്തമാക്കി.

 

 

അതേ സമയം കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി എസ്.എസ്.എൽ.സിയും പ്ലസ്ടുവുമടക്കം നിലവിൽ നടന്നു കൊണ്ടിരിക്കുന്ന എല്ലാ പരീക്ഷകളും സംസ്ഥാന സർക്കാർ മാറ്റിവച്ചു.

 

 

വി.എച്ച്.എസ്.ഇ, സർവകലാശാല പരീക്ഷകളും മാറ്റിയിരുന്നു എട്ട്, ഒമ്ബത് ക്ലാസുകളിലെ പരീക്ഷകൾ ഉപേക്ഷിച്ചു. ശേഷിക്കുന്ന പരീക്ഷകൾ എപ്പോൾ നടത്തണമെന്ന് പിന്നീട് തീരുമാനിക്കും. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗമാണ് തീരുമാനം എടുത്തത്. കേരള സിലബസിൽ പഠിച്ച വിദ്യാർഥികളുടെ പരീക്ഷ നടത്തിപ്പിനെക്കറിച്ചു ഉടൻ ഹസിയാൻ സാധിക്കുമെന്നാണ് പ്രതീക്ഷ

 

 

എസ്.എസ്.എൽ.സിക്ക് മൂന്നും പ്ലസ് വണ്ണിനും പ്ലസ് ടുവിനും നാലും പരീക്ഷകളാണ് തീരാനുള്ളത്. എട്ട്, ഒമ്ബത് ക്ലാസുകളിൽ മൂന്ന് പരീക്ഷകളാണ് ശേഷിക്കുന്നത്. ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ നേരത്തേ ഉപേക്ഷിച്ചിരുന്നു.
എം.ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ ഇന്നലെ നടത്തേണ്ടിയിരുന്ന പരീക്ഷകൾ ഉൾപ്പെടെ മാറ്റി.

 

സർവകലാശാല പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് യു.ജി.സി അറിയിച്ചിരുന്നെങ്കിലും സുരക്ഷാ മുൻകരുതൽ ഏർപ്പെടുത്തി പരീക്ഷ തുടരാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ, കേന്ദ്രം രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പരീക്ഷ തുടരുന്നത് തെറ്റായ സന്ദേശം നൽകുമെന്ന വിലയിരുത്തലിനെ തുടർന്ന് മാറ്റുകയായിരുന്നു.