video
play-sharp-fill

Friday, May 16, 2025
Homeflashഐ.പി.എൽ മത്സരങ്ങൾ ഉപേക്ഷിക്കില്ല: ആരാധകർക്ക് പ്രതീക്ഷ നൽകി ബി.സി.സി.ഐ: ഒക്‌ടോബറിൽ മത്സരങ്ങൾ സംഘടിപ്പിക്കുമെന്നാണ് സൂചന

ഐ.പി.എൽ മത്സരങ്ങൾ ഉപേക്ഷിക്കില്ല: ആരാധകർക്ക് പ്രതീക്ഷ നൽകി ബി.സി.സി.ഐ: ഒക്‌ടോബറിൽ മത്സരങ്ങൾ സംഘടിപ്പിക്കുമെന്നാണ് സൂചന

Spread the love

സ്വന്തം ലേഖകൻ

മുംബൈ: ആരാധകർക്ക് പ്രതീക്ഷ നൽകി ഇന്ത്യൻ പ്രീമിയർ ലീഗ് ടൂർണമെന്റെ ഒക്ടോബർ-നവംബർ മാസങ്ങളിൽ നടത്താനുള്ള നീക്കവുമായി ബി.സി.സി.ഐ. ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചില്ലെങ്കിലും ഇതിനുള്ള ചർച്ചകൾ വിപുലമായി ബി.സി.സി.ഐ ആരംഭിച്ചുവെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

 

ഒക്ടോബർ 18 മുതൽ നവംബർ 15 വരെ ട്വൻറി 20 ലോകകപ്പ് നടത്താൻ ഐ.സി.സി നേരത്തെ നിശ്ചയിച്ചിരുന്നു. ആസ്‌ട്രേലിയയിലായിരുന്നു ടൂർണമെന്റെ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ വിസകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ആസ്‌ട്രേലിയ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വിസാ നിയന്ത്രണം വന്നാൽ ഐ.സി.സിക്ക് ടൂർണമെന്റെ് മാറ്റേണ്ടതായി വരും.ഈ സമയത്ത് ഐ.പി.എൽ നടത്താമെന്നാണ് ബി.സി.സി.ഐയുടെ കണക്ക് കൂട്ടൽ.ഏപ്രിൽ 15 മുതൽ ഐ.പി.എൽ നടത്താനാണ് ബി.സി.സി.ഐ നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് ഏപ്രിൽ 14 വരെയാണ് രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഐ.പി.എല്ലിനായി മുന്നൊരുക്കങ്ങളൊന്നും ബി.സി.സി.ഐ നടത്തിയിട്ടില്ല.

ഈ മാസം 29 ന് ആരംഭിക്കേണ്ടിയിരുന്ന 13ാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗ് ഏപ്രിൽ 15 ലേക്ക് മാറ്റിയിരുന്നു. എന്നാൽ അടുത്തമാസവും ഐപിഎൽ ആരംഭിക്കുന്നത് അസാധ്യമാവുകയാണെങ്കിൽ ടൂർണമെന്റെ ഉപേക്ഷിക്കുന്നുവെന്നു വിവരങ്ങൾ ആണ് ആദ്യം പുറത്തു വന്നത്.

 

പിന്നീട് പകരം പുതിയൊരു തീയതിയിലേക്ക് മാറ്റാനാണ് ബി.സി.സി.ഐയുടെ തീരുമാനം എന്ന് റിപ്പോർട്ട് പുറത്തു വന്നു. .ഐ.പി.എൽ ഉപേക്ഷിച്ചാൽ ബി.സി.സി.ഐക്കുണ്ടായേക്കാവുന്ന നഷ്ടം 3,800കോടിയിലധികാമാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, മാസങ്ങൾ നീളുന്ന ഐ.പി.എൽ വെട്ടിച്ചുരുക്കി നടത്തിയേക്കുമെന്ന വാർത്തകൾ ബി.സി.സി.ഐ തള്ളിയിരുന്നു.

 

ടൂർണമെൻറ് ചുരുക്കുകയല്ല, പകരം ഈ വർഷം ജൂലൈ – സെപ്റ്റംബർ സമയത്തേക്ക് മത്സരങ്ങൾ മാറ്റാനാണ് ബി.സി.സി.ഐക്ക് താൽപര്യമെന്നാണ് വാർത്ത വന്നത് അത് ഇപ്പോൾ ഒക്‌ടോബർ നവംബർ മാസത്തേയ്ക്ക് ആയത്. ഇംഗ്ലണ്ട്, പാകിസ്ഥാൻ എന്നീ ടീമുകൾക്കൊഴിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിൽ അധികം തിരക്കുകളില്ലാത്ത സമയമാണ് ജൂലൈ മുതൽ സെപ്തംബർ വരെയുള്ള മാസങ്ങൾ.

 

സെപ്റ്റംബറിലാണ് ഈ വർഷത്തെ ഏഷ്യാകപ്പ് ക്രിക്കറ്റ് നടക്കേണ്ടതിനാൽ അതിന് മുന്നോടിയായി ഐ.പി.എൽ തീർക്കാൻ ബി.സി.സി.ഐയ്ക്ക് സമ്മർദമുണ്ടാകുമെന്നും സൂചന ൂണ്ട് എന്തായാലും ബി.സി.സി.ഐയുടെ പുതിയ തീരുമാനം എത്രത്തോളം ഫലപ്രാപ്തിയിലാവുമെന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ്‌ലോകവും ആരാധകരും .

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments