play-sharp-fill
കോവിഡ്19: ജോയിആലുക്കാസ് വില്ലേജ് ഇനിമുതല്‍ ഐസൊലേഷന്‍ ഗ്രാമം

കോവിഡ്19: ജോയിആലുക്കാസ് വില്ലേജ് ഇനിമുതല്‍ ഐസൊലേഷന്‍ ഗ്രാമം

സ്വന്തം ലേഖകൻ

കാസര്‍കോഡ്: കോവിഡ് 19 ലക്ഷണമുള്ളവരെ താമസിപ്പിക്കുന്നതിനായി ജില്ലയിലെ എന്‍മഗജേ പഞ്ചായത്തില്‍ ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ പണിപൂര്‍ത്തീകരിച്ച 36 വീടുകള്‍ വിട്ടുനല്‍കി.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ഫൗണ്ടേഷന്‍ പണിപൂര്‍ത്തിയാക്കിയ വീടുകളാണ് ഐസൊലേഷന്‍ ബ്ലോക്കാക്കി മാറ്റുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് പുതുതായി പണികഴിപ്പിച്ച വീടുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കാന്‍ വിട്ടുനല്‍കിയതെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സായ് ട്രസ്റ്റിന് കൈമാറിയ അഞ്ച് ഏക്കര്‍ സ്ഥലത്താണ് വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.