video
play-sharp-fill

ബി ജെ പി കോട്ടയം നിയോജകമണ്ഡലത്തിൽ വിവിധ പ്രദേശങ്ങളിൽ ആവശ്യവസ്തുക്കൾ വിതരണം ചെയ്തു

ബി ജെ പി കോട്ടയം നിയോജകമണ്ഡലത്തിൽ വിവിധ പ്രദേശങ്ങളിൽ ആവശ്യവസ്തുക്കൾ വിതരണം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ബി.ജെ.പി ദേശീയ പ്രസിഡൻ്റ് ജെ പി നദ്ദായുടെ ആഹ്വാന പ്രകാരം ഫീഡ് ദ നീഡി എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വീട്ടുകാർക്കാവശ്യമായി അരിയും മറ്റ് നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്തു.

രാജ്യം പൂർണ്ണമായും ലോക്ക്ഡൗൺ ആയ ഘട്ടത്തിൽ ആരും വിശന്നിരിക്കുകയോ ആവശ്യവസ്തുക്കൾ കിട്ടാതിരിക്കുകയോ ചെയ്യരുതെന്ന ഉദ്ധേശത്തോടെയാണ് നമോ കിറ്റ് വിതരണം നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയോജകമണ്ഡലത്തിലെ എല്ലാ മേഖലകളിലും തീർത്തും പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി വരും ദിവസങ്ങളിലും ആവശ്യവസ്തുക്കൾ അടങ്ങിയ നമോകിറ്റ് പാർട്ടി ഭാരവാഹികളും പ്രവർത്തകരും നൽകുമെന്ന് നിയോജകമണ്ഡലം പ്രസിഡൻ്റ് അനിൽകുമാർ ടി.ആർ അറിയിച്ചു.

നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് നടന്ന നമോകിറ്റ് വിതരണത്തിൽ ജന:സെക്രട്ടറിമാരായ പ്രവീൺ ദിവാകരൻ, വി പി മുകേഷ്, മേഖലാ സെക്രട്ടറി ടി.എൻ ഹരികുമാർ, സംസ്ഥാന കൗൺസിൽ

അംഗം സി.എൻ സുബാഷ്, നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് അനീഷ് കല്ലേലിൽ, സെക്രട്ടറി റെജി റാം, ഹരി കിഴക്കേക്കുറ്റ് തുടങ്ങിയവർ പങ്കെടുത്തു