ലോക്ക് ഡൗൺ : മൃതദേഹം സ്വദേശത്തേയ്ക്ക് കൊണ്ടു പോകാൻ സാധിച്ചില്ല: ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം ചങ്ങനാശേരിയിൽ സംസ്കരിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: പായിപ്പാട്ട് മരണമടഞ്ഞ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയാതിരുന്നതിനെത്തുടർന്ന് ചങ്ങനാശേരിയിൽ സംസ്കരിച്ചു. ബംഗാൾ സ്വദേശി യൂസഫിന്റെ മൃതദേഹമാണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ചങ്ങാനാശേരിയിൽ സംസ്കരിച്ചത്.
വൃക്ക രോഗം മൂലം തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാൾ മാർച്ച് 20നാണ്
മരണമടഞ്ഞത്. നാട്ടിലേക്ക് അയയ്ക്കുന്നതിന് തൊഴിൽ വകുപ്പ് ക്രമീകരണമേർപ്പെടുത്തിയിരുന്നു. എന്നാൽ
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോക് ഡൗൺ നിലവിൽ വന്ന സാഹചര്യത്തിൽ യൂസഫിന്റെ സഹോദരനും സന്നദ്ധ പ്രവർത്തകരായ അമീൻ,റഫീക്ക് എന്നിവരും ജില്ലാ ലേബർ ഓഫീസുമായി ബന്ധപ്പെട്ട് മൃതദേഹം ഇവിടെ തന്നെ സംസ്കരിക്കുന്നതിന് സഹായം തേടുകയായിരുന്നു.
നിയമ നടപടികൾക്കു ശേഷം ചങ്ങനാശേരി പുതൂർ പള്ളി കബർസ്ഥാനിൽ സംസ്കാരം നടത്താൻ ജില്ലാ ഭരണകൂടവും ലേബർ ഓഫീസും നടപടി സ്വീകരിച്ചു.എ.ഡി.എം അനിൽ ഉമ്മൻ, ജില്ലാ ലേബർ ഓഫീസർ പി.ജി വിനോദ് കുമാർ, തൃക്കൊടിത്താനം സർക്കിൾ ഇൻസ്പെക്ടർ സാജു വർഗീസ്, ജൂനിയർ സൂപ്രണ്ട് സോജിഷ് കെ. സാം എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി.