play-sharp-fill
കോവിഡ് 19 : മരിച്ച വ്യക്തിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു; രക്ഷപ്പെടുത്താൻ പരമാവധി ശ്രമം നടത്തി ; ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്ന നാലു പേർ കൂടി ഉണ്ടെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചർ

കോവിഡ് 19 : മരിച്ച വ്യക്തിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു; രക്ഷപ്പെടുത്താൻ പരമാവധി ശ്രമം നടത്തി ; ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്ന നാലു പേർ കൂടി ഉണ്ടെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചർ

 

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് മരിച്ച വ്യക്തിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. രോഗിയെ രക്ഷപ്പെടുത്താൻ പരമാവധി ശ്രമിച്ചെന്നും ഉയർന്ന രക്തസമ്മർദവും പ്രായാധിക്യവുമാണ് അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചതെന്നും മന്ത്രി അറിയിച്ചു. എന്നാൽ തീവ്രമായ ആരോഗ്യപ്രശ്നങ്ങൾ സ്ഥിതി സങ്കീർണമാക്കി. ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്ന നാലു പേർ കൂടി ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ ആദ്യത്തെ കൊറോണ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
പ്രായമുള്ളവരിൽ വൈറസ് ബാധ വരുന്നത് വളരെ അപകടമാണെന്നും കോട്ടയത്ത് രോഗം സ്ഥിരീകരിച്ച 88 വയസും 96 വയസുമുള്ള രണ്ടുപേർ ഇതുവരെ നെഗറ്റീവായിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇവരുടെ കൂടെ അഡ്മിറ്റായ പലരും നെഗറ്റീവായപ്പോൾ ഇരുവരും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ സമയം സംസ്ഥാനത്ത് ആദ്യമായി കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകില്ലെന്നും
ഭാര്യയേയും മറ്റും വിഡിയോയിലുടെ കാണിച്ചു കൊടുത്തിട്ടുണ്ട്. മൃതദേഹം പാക്ക് ചെയ്തു കഴിഞ്ഞാൽ പിന്നെ ആരേയും കാണിക്കില്ല. പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സംസ്‌കാരം. നാലു പേർ മാത്രമേ പങ്കെടുക്കാവൂ. കലക്ടർ മേൽനോട്ടം വഹിക്കും.

സംസ്‌കാര ചടങ്ങുകൾക്കുള്ള കർശന വ്യവസ്ഥകൾ ആരോഗ്യവകുപ്പ് വ്യക്തമാക്കി. .സംസ്‌കാര ചടങ്ങിന് ആരോഗ്യ വകുപ്പ് അധികൃതരുടേയും ജില്ലാ ഭരണകൂടത്തിന്റെയും കർശന നിരീക്ഷണവും ജാഗ്രതയും ഉറപ്പ് വരുത്തിയിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് മൃതദേഹം വിട്ട് കൊടുക്കുന്നതിന് മുൻപ് തന്നെ രോഗ വ്യാപന സാധ്യതയെല്ലാം ഒഴിവാക്കാൻ ശ്രദ്ധിച്ചിരുന്നു എന്ന് അധികൃതർ വ്യക്തമാക്കി.മതപരമായ ചടങ്ങുകൾ എല്ലാം ഒഴിവാക്കണമെന്നും സംസ്‌കാര ചടങ്ങിൽ അധികം ആളുകൾ പങ്കെടുക്കാൻ പാടില്ലെന്നും നിർദ്ദേശിച്ചിട്ടുണ്ട്. മുഖം മാത്രം കാണാനുള്ള സൗകര്യത്തോടെയാണ് മൃതദേഹം വിട്ട് നൽകുന്നത്. സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നവരും മൃദേഹം കൊണ്ട് പോകാൻ ഉപയോഗിച്ച വാഹനത്തിലെ ഡ്രൈവറടക്കം പതിനാല് ദിവസത്തെ നിരീക്ഷത്തിൽ കഴിയണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.

ഐസലേഷൻ വാർഡിൽ വെന്റിലേറ്റർ ചികിത്സയിലായിരുന്ന രോഗി ഇന്നു രാവിലെ 8നാണ് മരിച്ചുവെന്ന് എറണാകുളം മെഡിക്കൽ കോളജ് നോഡൽ ഓഫിസർ എ. ഫത്താഹുദ്ദീൻ പറഞ്ഞു. ഇയാളുടെ അടുത്ത ബന്ധുവും, നെടുമ്പാശേരിയിൽ നിന്ന് ചുളളിക്കലിലെ വീട്ടിലേക്ക് ഇയാൾ യാത്ര ചെയ്ത ടാക്‌സി കാറിന്റെ ഡ്രൈവർക്കും രോഗം സ്ഥിരീകരിച്ചു. ഇവർ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

 

സംസ്ഥാനത്ത് കോ​വി​ഡ് ബാധിച്ച്‌ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ മരിച്ചയാള്‍ ഹൃദ്രോഗത്തെ തുടര്‍ന്ന് ഹൈ ​റിസ്ക് പട്ടികയില്‍ ഉള്‍പ്പെട്ടതാണെന്ന് മ​ന്ത്രി വി.​എ​സ്. സു​നി​ല്‍​കു​മാ​റും അറിയിച്ചു. ഹൈ ​റി​സ്ക്കി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ആ​ളാ​യി​രു​ന്നതിനാല്‍ ചി​കി​ത്സ​യി​ലു​ള്ള മ​റ്റ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ടെ​ന്നും മ​ന്ത്രി വ്യക്തമാക്കി.