play-sharp-fill
പിണറായിയും പൃഥ്വിരാജും..! പുഞ്ചിരിക്കാത്തവർ, അഹങ്കാരികൾ; കാലം മാറുമ്പോൾ കേരളത്തിനു പ്രിയപ്പെട്ടവരാകുന്ന രണ്ടു പേർ..!

പിണറായിയും പൃഥ്വിരാജും..! പുഞ്ചിരിക്കാത്തവർ, അഹങ്കാരികൾ; കാലം മാറുമ്പോൾ കേരളത്തിനു പ്രിയപ്പെട്ടവരാകുന്ന രണ്ടു പേർ..!

എ.കെ ശ്രീകുമാർ

കോട്ടയം: പിണറായിയും പൃഥ്വിരാജും.. പ്രായം കൊണ്ടും ജീവിത ശൈലികൊണ്ടും പ്രവർത്തന മേഖല കൊണ്ടും രണ്ടു ധ്രുവങ്ങളിൽ ജീവിക്കുന്നവരാണ്. പക്ഷേ, അഹങ്കാരികൾ എന്നു മുദ്രകുത്തപ്പെടുകയും, കേരളത്തിന്റെ ചരിത്രത്തിൽ കാലചക്രം കൊണ്ട്, കേരഴളത്തിന് പ്രിയപ്പെട്ടവരായി മാറുകയുമായിരുന്നു. രണ്ടു ധ്രുവങ്ങളിൽ ജോലി ചെയ്യുന്നവരാണെങ്കിലും അഭിയനിക്കാത്ത ജീവിത ശൈലികൊണ്ട് തങ്ങളുടെ കർമ്മ മേഖലകളിൽ ഇരുവരും കൃത്യമായി അടയാളപ്പെടുത്തുകയായിരുന്നു.

സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെ അഹങ്കാരിയെന്നായിരുന്നു കേരളം മുദ്രകുത്തിയിരുന്നത്. ആരയെും കൂസാത്ത, ജനകീയനല്ലാത്ത, ചിരിക്കാത്ത പാർട്ടി സെക്രട്ടറി. കൊല്ലിനും കൊലയ്ക്കും പോലും കൂട്ടു നിൽക്കുന്ന ക്രൂരൻ. കേരളത്തിൽ സിപിഎമ്മിന്റെ അന്തകൻ തുടങ്ങിയ വിശേഷണങ്ങളാണ് കേരളത്തിലെ മാധ്യമങ്ങളും, സാധാരണക്കാരായ ജനങ്ങളും പിണറായി വിജയൻ എന്ന നേതാവിന് ചാർത്തി നൽകിയിരുന്നത്. വൈദ്യുതി മന്ത്രിയായി ചുരുങ്ങിയ കാലം കേരളത്തിൽ സേവനം നടത്തിയ ഇദ്ദേഹം ലാവ്‌ലിൻ കേസിൽ കുടുങ്ങുക കൂടി ചെയ്തതോടെ പാർലമെന്ററി പ്രവർത്തനങ്ങളിൽ നിന്നും മാറ്റി നിർത്തപ്പെടുക പോലും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് കേരളത്തിൽ 2016 ൽ തിരഞ്ഞെടുപ്പ് വരികയും, പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരത്തിൽ എത്തുകയും ചെയ്തത്. മറ്റു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരെല്ലാം ജനകീയതയുടെ പേരിൽ പേരെടുക്കുകയും, മുഖ്യമന്ത്രിരാകുകയും ചെയ്തപ്പോൾ, പാർട്ടിക്കാരുടെ മനസിൽ മാത്രമായിരുന്നു പിണറായി വിജയന് അതു വരെ സ്ഥാനം. വി.എസിനെ മുന്നിൽ നിർത്തി പിണറായി വിജയനെ മുഖ്യമന്ത്രിയാക്കുകയാണ് സിപിഎം എന്ന വിമർശനമാണ് അക്കാലത്ത് കേരളം മുഴുവൻ ഉയർത്തിയത്.

എന്നാൽ, ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസ് മുറിയെ കൺട്രോൾ റൂമാക്കി മാറ്റി നിയന്ത്രണം ഏറ്റെടുത്തതോടെ പിണറായി വിജയനിലെ നേതാവിനെ കേരളം കണ്ടു. എന്നാൽ, ഓഫിസിൽ നിന്നും പുറത്തിറങ്ങിയിട്ടില്ല, മത്സ്യതൊഴിലാളികളുടെ പ്രശ്‌നങ്ങൾ കേൾക്കാൻ തയ്യാറായില്ല തുടങ്ങി നൂറ് വിമർശനങ്ങൾ അന്നും പിണറായിക്കെതിരെ ഉയർന്നു. എന്നാൽ, കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രളയം എത്തിയതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്ന നേതാവിനെ കേരളം കണ്ടറിഞ്ഞത്.

സമാനതകളില്ലാത്ത പ്രളയം കേരളത്തെ മുക്കാനെത്തിയപ്പോൾ നങ്കൂരമിട്ടു നിന്ന പിണറായി വിജയൻ രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചു. പിണറായി വിജയൻ എന്ന നേതാവിനെ മാത്രം വിശ്വസിച്ച് കോടികളാണ് സംസ്ഥാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒഴുകിയെത്തിയത്. തുടർന്ന്, നിപ്പാക്കാലത്തും, രണ്ടാം പ്രളയത്തിലും ജനകീയ പ്രശ്‌നങ്ങൾ തൊട്ടറിഞ്ഞു നിൽക്കുന്ന മുഖ്യമന്ത്രിയെയാണ് കേരളത്തിന് കാണാനയത്.

കൊറോണക്കാലമാണ് കേരളത്തിന്റെ മുഖ്യമന്ത്രി എത്രത്തോളം കരുതലാണ് തന്റെ ജനങ്ങളുടെ മേൽ ചൊരിയുന്നതെന്ന് വ്യക്തമാക്കിയത്. വീടിനു പുറത്തേയ്ക്ക് ഇറങ്ങാൻ കഴിയാത്തവരെ മുതൽ, തെരുവിൽ കഴിയുന്നവരെയും , തെരുവുനായ്ക്കളെയും ഭക്ഷണം കിട്ടാത്ത കുരങ്ങൻമാരെയും വരെ കരുതുന്ന മുഖ്യമന്ത്രിയാണ് ചിരിക്കാത്ത, അഹങ്കാരിയായ വിജയനെന്നത് കേരളത്തിന് സ്വകാര്യ അഹങ്കാരമായി മാറിയത് ഈ കൊറോണക്കാലത്താണ്.

ഇത് തന്നെയാണ് കഴിഞ്ഞ രണ്ടു വർഷം കൊണ്ട് പൃഥ്വിരാജ് എന്ന യുവ നടനുണ്ടായ മാറ്റവും. ഇംഗ്‌ളീഷ് പറയുന്നവനും, തലക്കനം ഏറെയുള്ളവനുമായിരുന്നു പൃഥ്വിരാജ് എന്ന സിനിമാ താരം കേരളത്തിന്. എന്നാൽ, കഴിഞ്ഞ ഒന്നോ രണ്ടോ വർഷം കൊണ്ട് ഇദ്ദേഹത്തിനുണ്ടായ മാറ്റം ഏതൊരു നടനും മാതൃകയാക്കാവുന്നത്. നെഗറ്റീവ് ടച്ചുള്ള ഡ്രൈവിംങ് ലൈസൻസും, അയ്യപ്പനും കോശിയും വരെ ഇദ്ദേഹത്തെ മലയാളികളുടെ പ്രിയ നടനാക്കി മാറ്റുന്നു.

തങ്ങളുടെ സ്വഭാവം അതേപടി നിലനിർത്തി, അഭിനയങ്ങളും നാട്യങ്ങളുമില്ലാതെ പൃഥ്വിയും പിണറായിയും കേരളത്തിന്റെ സ്വന്തമാകുന്നു..!