ഒരു മരച്ചില്ല എടുത്തത് രണ്ടു ജീവനുകൾ: പിതാവിന്റെ സംസ്‌കാരത്തിന് വെട്ടിയ മരത്തിന്റെ ചില്ല മാറ്റുന്നതിനിടെ തോട്ടിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
കായംകുളം: മുതുകുളത്ത് തോട്ടിൽ വീണ് ഇരട്ട സഹോദരങ്ങൾ മുങ്ങി മരിച്ചു. മുതുകുളം തെക്ക് പുത്തൻവീട്ടിൽ പരേതനായ ഉദയന്റെയും രമയുടേയും മക്കളായ അഖിൽ(28 ), അരുൺ (28 ) എന്നിവരാണ് മുങ്ങി മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഇവരുടെ പിതാവ് ഉദയൻ പത്ത് ദിവസം മുമ്പാണ് മരിച്ചത്. സംസ്‌ക്കാരത്തിനായി മുറിച്ച മരത്തിന്റെ ചില്ലകൾ വീടിനു സമീപത്തെ തോട്ടിൽ കിടക്കുകയായിരുന്നു. ഇത് ഇവിടെ നിന്നും മാറ്റിയിടുന്നതിനിടയിലാണ് സംഭവം .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഖിൽ തോട്ടിലേക്ക് കാൽ വഴുതി വീഴുന്നത് കണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ അരുണും തോട്ടിലേക്ക് വീഴുകയായിരുന്നു.കനകക്കുന്ന് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Third Eye News Live
0