video
play-sharp-fill

ലോക്ക്ഡൗണിൽ  ജനങ്ങളുടെ ബോറടി മാറ്റാൻ ദൂരദർശൻ :  രാമായണം, മഹാഭാരതം സീരിയലുകൾ വീണ്ടും പ്രേക്ഷകരുടെ ഇടയിലേയ്ക്ക് : സോഷ്യൽമീഡിയയിലൂടെ നിരവധി പേരുടെ ആവശ്യത്തെ തുടർന്നാണ് തീരുമാനമെന്ന് പ്രസാർ ഭാരതി സി ഇ ഒ

ലോക്ക്ഡൗണിൽ  ജനങ്ങളുടെ ബോറടി മാറ്റാൻ ദൂരദർശൻ :  രാമായണം, മഹാഭാരതം സീരിയലുകൾ വീണ്ടും പ്രേക്ഷകരുടെ ഇടയിലേയ്ക്ക് : സോഷ്യൽമീഡിയയിലൂടെ നിരവധി പേരുടെ ആവശ്യത്തെ തുടർന്നാണ് തീരുമാനമെന്ന് പ്രസാർ ഭാരതി സി ഇ ഒ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലോക്ഡൗണിൽ കഴിയുന്ന ജനങ്ങളുടെ ബോറടി മാറ്റാൻ രാമായണം, മഹാഭാരതം സീരിയലുകൾ പുന:സംപ്രക്ഷേപണം ചെയ്യാനൊരുങ്ങി ദൂരദർശൻ. പ്രസാർ ഭാരതി സി ഇ ഒ ശശി ശേഖറാണ് ട്വിറ്ററിലൂടെ വിവരം വെളിപ്പെടുത്തിയത്.

 

ഈ സീരിയലുകൾ പ്രക്ഷേപണം ചെയ്യാൻ പകർപ്പാവകാശമുള്ളവരെ ദൂരദർശൻ സമീപിച്ചു കഴിഞ്ഞു. അവരുടെ തീരുമാനം അറിയാൻ കാത്തിരിക്കുകയാണ് ഉടൻ വിവരമറിക്കുന്നതായിരിക്കുമെന്ന് ശശി ശേഖർ ട്വീറ്റ് ചെയ്യ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

രാജ്യത്ത് 21 ദിവസം ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ വീടുകളിൽ കഴിച്ചുകൂട്ടുകയാണ്. ഇതിനിടയിലാണ് ദൂരദർശനിൽ രാമായണം, മഹാഭാരതം സീരിയലുകൾ വീണ്ടും സംപ്രേഷണം ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പേർ സോഷ്യൽമീഡിയയിലൂടെ രംഗത്ത് എത്തിയിരുന്നു.

 

ഇത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് പ്രസാർ ഭാരതി സി ഇ ഒ ഇക്കാര്യത്തിന് പരിഹാരം ആലോചന ആരംഭിച്ചത്. 1987ൽ പ്രക്ഷേപണമാരംഭിച്ച രാമായണം സീരിയൽ വീണ്ടും കാണണമെന്നാണ് നിരവധി പേരുടെ ആവശ്യം.

 

വാൽമീകി രചിച്ച പുരാണകാവ്യത്തിന്റെ ആഖ്യാനമായിരുന്നു രാമായണം എന്ന സീരിയൽ. രാമാനന്ദ് സാഗർ ആയിരുന്നു സംവിധാനം ചെയ്തത്. വ്യാസൻ രചിച്ച മഹാഭാരതത്തെ ആസ്പദമാക്കി ടെലിവിഷനിൽ പ്രക്ഷേപണം ചെയ്ത സീരിയൽ സംവിധാനം ചെയ്തത് ബി ആർ ചോപ്രയാണ്.