play-sharp-fill
ലോക്ക് ഡൗൺ: രാജ്യത്തെ ജനങ്ങൾക്ക് മൂന്ന് രൂപയ്ക്ക് അരിയും, രണ്ട് രൂപയ്ക്ക് ഗോതമ്പും : കരാർ തൊഴിലാളികൾക്ക് വേതനം : കൂടുതൽ സാധനങ്ങൾ വാങ്ങി സംഭരിക്കേണ്ട കാര്യമില്ല, സാമൂഹിക അകലം നിർബന്ധമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ

ലോക്ക് ഡൗൺ: രാജ്യത്തെ ജനങ്ങൾക്ക് മൂന്ന് രൂപയ്ക്ക് അരിയും, രണ്ട് രൂപയ്ക്ക് ഗോതമ്പും : കരാർ തൊഴിലാളികൾക്ക് വേതനം : കൂടുതൽ സാധനങ്ങൾ വാങ്ങി സംഭരിക്കേണ്ട കാര്യമില്ല, സാമൂഹിക അകലം നിർബന്ധമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ

 

സ്വന്തം ലേഖകൻ

ഡൽഹി: കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗണാണ് ഏർപ്പെടുത്തിരിക്കുന്നത്. ഈ അവസരത്തിൽ ജനങ്ങൾക്ക് ഭക്ഷ്യധാന്യം ഉറപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു.

മൂന്ന് രൂപയ്ക്ക് അരിയും, രണ്ട് രൂപയ്ക്ക് ഗോതമ്പും രാജ്യത്തെ 80 കോടി ജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രിസഭാ യോഗങ്ങൾ വിശദീകരിച്ചാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ആളുകൾ പരിഭ്രാന്തരായി കൂടുതൽ സാധനങ്ങൾ വാങ്ങി സംഭരിക്കേണ്ട കാര്യമില്ല, സാമൂഹിക അകലം നിർബന്ധമാണെന്നും കൈകൾ ശുചിയായി സൂക്ഷിക്കണം. രാജ്യത്ത് 21 ദിവസത്തേക്ക് പ്രഖ്യാപിച്ച സമ്പൂർണ ലോക്ക് ഡൗൺ സാധാരണ ജീവിതത്തെ ബാധിക്കില്ലെന്നും അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തിയ മന്ത്രി,

 

കരാർ തൊഴിലാളികൾക്ക് വേതനം നൽകുമെന്നും വ്യക്തമാക്കി. അതേസമയം, വ്യാജ പ്രചാരണങ്ങൾക്കെതിരെ കരുതിയിരിക്കണമെന്നും ആരോഗ്യസംബന്ധമായ വിഷയം ഉണ്ടെങ്കിൽ ഡോക്ടർമാരെ ഉടൻ കാണണമെന്നും ജാവദേക്കർ കൂട്ടിച്ചേർത്തു.