play-sharp-fill
കാസർകോട് ജില്ലയിൽ ഇൻസിഡന്റ് കമാൻഡേഴ്‌സിനെ നിയമിച്ചു: ഓരോ പ്രദേശത്തെ സ്ഥാപനങ്ങളുടെ പ്രവർത്തനം ഇവരുടെ നേതൃത്വത്തിൽ

കാസർകോട് ജില്ലയിൽ ഇൻസിഡന്റ് കമാൻഡേഴ്‌സിനെ നിയമിച്ചു: ഓരോ പ്രദേശത്തെ സ്ഥാപനങ്ങളുടെ പ്രവർത്തനം ഇവരുടെ നേതൃത്വത്തിൽ

സ്വന്തം ലേഖകൻ

കാസർകോട്: ജില്ലയിൽ ഇൻസിഡന്റ് കമാൻഡേഴ്‌സിനെ നിയമിച്ചു. ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ആക്ട് പ്രകാരം ജില്ലയിൽ ഇൻസിഡന്റ് കമാൻഡേഴ്‌സിനെ നിയമിച്ചത്.

 

ജില്ലയിലെ ഏഴ് മുതിർന്ന ഉദ്യോഗസ്ഥരെയാണ് വിവിധ പ്രദേശങ്ങൾ തിരിച്ച് നിയമിച്ചത്. ജില്ലാ ദുരന്ത നിവാരണ സമിതി ചെയർമാനായ ജില്ലാ കളക്ടർ ഡോ. ഡി സജിത്ത് ബാബുവാണ് ഇവരെ നിയമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിയന്തര യാത്രകൾക്കുള്ള പാസുകൾ ഈ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരിക്കും വിതരണം ചെയ്യുക. ഇൻസിഡന്റ് കമാൻഡേഴ്‌സിന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഓരോ പ്രദേശത്തെയും സ്ഥാപനങ്ങൾ പ്രവർത്തിക്കുക.

 

എഡിഎം-ജില്ലാ ചുമതല, സബ് കളക്ടർ-കാഞ്ഞങ്ങാട് സബ് ഡിവിഷൻ, ആർഡിഒ-കാസർകോട് സബ് ഡിവിഷൻ, തഹസിൽദാർമാർ അതത് താലൂക്കുകൾ എന്നിങ്ങനെയാണ് ചുമതലകൾ നൽകിയത്.

 

വില വർധന, പൂഴ്ത്തി വെപ്പ്, കരിഞ്ചന്ത എന്നിവക്കെതിരേ പോലിസീന്റെ സഹായത്തോടെ പരിശോധനയും നടത്തുകയും നടപട ആവശ്യമെങ്കിൽ സ്വീകരിക്കുകയും ചെയ്യും.