play-sharp-fill
സംസ്ഥാനത്തെ ലോക്ക് ഡൗൺ: വീട്ടിലിരിക്കാൻ പറഞ്ഞാൽ കേൾക്കാത്ത 128 പേർക്കെതിരെ കോട്ടയം ജില്ലയിൽ പൊലീസ് കേസ്; വഴിയിലിറങ്ങിയാൽ ബുധനാഴ്ചയും കേസെടുക്കും

സംസ്ഥാനത്തെ ലോക്ക് ഡൗൺ: വീട്ടിലിരിക്കാൻ പറഞ്ഞാൽ കേൾക്കാത്ത 128 പേർക്കെതിരെ കോട്ടയം ജില്ലയിൽ പൊലീസ് കേസ്; വഴിയിലിറങ്ങിയാൽ ബുധനാഴ്ചയും കേസെടുക്കും

തേർഡ് ഐ ബ്യൂറോ

കോട്ടയം: സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ആദ്യ ദിനം പറഞ്ഞാൽ അനുസരിക്കാതെ അനാവശ്യമായി വാഹനവുമായി റോഡിലിറങ്ങിയ 128 പേർക്കെതിരെ ജില്ലാ പൊലീസ് കേസെടുത്തു. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബുധനാഴ്ച നടപടികൾ കൂടുതൽ കർശനമാക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.


ചൊവ്വാഴ്ച നഗരത്തിൽ നൂറിലേറെ സ്വകാര്യ വാഹനങ്ങൾ എത്തിയിരുന്നതായാണ് പൊലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച ഉച്ചവരെ പൊലീസ് ജില്ലയിൽ കർശനമായ നടപടികൾ സ്വീകരിച്ചിരുന്നില്ല. എന്നാൽ, ആദ്യ ഘട്ടത്തിൽ നിർദേശങ്ങൾ നൽകിയിട്ടും ആളുകൾ സഹകരിക്കാൻ തയ്യാറായില്ല. ഇതേ തുടർന്നാണ് പൊലീസ് ഉച്ചയ്ക്കു ശേഷം കർശന നടപടികൾ സ്വീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചയ്ക്കു ശേഷം നഗരത്തിൽ എത്തിയ ആളുകളെ തിരഞ്ഞുപിടിച്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്നാണ് ഇവർക്കെതിരെ കേസ് എടുത്തത്. ഐ.പി.സി 269, ഐ.പി.സി 188 വകുപ്പുകൾ പ്രകാരണാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സർക്കാർ ഉത്തരവ് ലംഘിച്ചു, രോഗകാരണമായ സാഹചര്യമുണ്ടായിട്ടും ഇത് മനസിലാക്കിയിട്ടും പുറത്ത് ഇറങ്ങി നടന്ന് രോഗം വ്യാപിക്കുന്ന സാഹചര്യത്തിന് ഇടയാക്കി, തുടങ്ങിയ കുറ്റങ്ങലാണ് ചുമത്തിയിരിക്കുന്നത്.

ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിനു ശേഷവും പൊതുജനങ്ങൾ സഹകരിക്കാത്തതിനാൽ ജില്ലാ പോലീസ് കർശന നടപടികൾ സ്വീകരിക്കുന്നു. നിയമവാഴ്ച ഉറപ്പാക്കുന്നതിനും പൊതു ജനങ്ങൾക്ക് അവബോധമുണ്ടാക്കുന്നതിനും വേണ്ടി ജില്ലയിലെ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും പോലീസ് റൂട്ട് മാർച്ച് നടത്തി. സുരക്ഷാ നിയന്ത്രണങ്ങൾ ലംഘിച്ചു പുറത്തിറങ്ങുന്നവർക്കെതിരെ പോലീസ് കർശന നടപടികളാണ് എടുത്തുവരുന്നത്. കോട്ടയം ,ചങ്ങനാശ്ശേരി,പാല,കാഞ്ഞിരപ്പള്ളി,വൈക്കം എന്നിവടങ്ങളിൽ പോലീസ് റൂട്ട് മാർച്ച് നടത്തി.കോട്ടയത്ത് ജില്ലാ പോലീസ് മേധാവി ജയദേവ് ജി, ഐ പി എസ് നേതൃത്വം നൽകി.