video
play-sharp-fill
കോവിഡ് 19 രോഗ നിയന്ത്രണ ബോധവൽക്കരണം നടന്നു

കോവിഡ് 19 രോഗ നിയന്ത്രണ ബോധവൽക്കരണം നടന്നു

സ്വന്തം ലേഖകൻ

പാലാ:കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് കോട്ടയം ജില്ലാ യുവജന കേന്ദ്രത്തിലെ യൂത്ത് കോഡിനേറ്റർമാരുടെ നേത്യതത്തിൽ കോവിഡ് 19 വൈറസ് തടയുവാൻ ബ്രേക്ക് ദ ചെയിൻ കാമ്പയിനിന്റെ ഭാഗമായി പാലാ ടൗണിൽ സാനിറ്റെഡർ, മാസ്‌ക്, ഹാൻഡ് വാഷ് സോപ്പു ഉപയോഗിച്ചും കൈകൾ കഴുകുന്നതിന് സൗകര്യംമൊരുക്കി.

ഓട്ടോ തൊഴിലാളികൾ പൊതുജനങ്ങൾ ഉൾപ്പെടയുള്ളവർ സൗകര്യം പ്രയോജനപ്പെടുത്തി. യൂത്ത് കോഡിനേറ്റർമാരായ ബിബിൻ രാജ്, ടോണി ജോസഫ്, ലിൻസ് ജോസഫ്, സ്‌നേഹ പ്രകാശ് കേരള വോളന്റി യൂത്ത് ആക്ഷൻഫോഴ്‌സ് അംഗങ്ങൾ ശ്രീജിത്ത് കെ.എസ്, റെണൾഡ് തുടങ്ങിയവർ നേതൃത്വം നല്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group