മാധ്യമ പ്രവർത്തകർക്കും സർക്കാർ ജീവനക്കാർക്കും അവരുടെ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് മാത്രം യാത്ര ചെയ്യാം ; സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവർ സത്യവാങ്മൂലം നൽകണം : ലോക്‌നാഥ് ബെഹ്‌റ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മാധ്യമ പ്രവർത്തകർക്കും സർക്കാർ ജീവനക്കാർക്കും അവരുടെ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കൂടാതെ ആവശ്യസേവനങ്ങൾക്ക് പാസ് നൽകുമെന്ന് പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാൽ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവർ സത്യവാങ്മൂലം നൽകണം.അതേസമയം തെറ്റായ വിവരങ്ങളാണ് സത്യവാങ്മൂലത്തിൽ നൽകുന്നതെങ്കിൽ അത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാസുകൾ ജില്ലാ പോലീസ് മേധാവികൾ നൽകും. മരുന്നുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും ഇളവ് നൽകും. ടാക്‌സിയും ഒട്ടോയും അത്യാവശ സാധനങ്ങളും മരുന്നുകളും ആശുപത്രി ഉപകരണങ്ങളും കൊണ്ടുപോകാനെ ഉപയോഗിക്കാവുവെന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.
Third Eye News Live
0
Tags :