play-sharp-fill
കൊറോണ വൈറസ്: കാസർകോട്  ജില്ല പൂർണമായും അടച്ചിടും : മറ്റു ജില്ലകളിൽ ഭാഗീക നിയന്ത്രണം: ബാറുകൾ അടച്ചിടും

കൊറോണ വൈറസ്: കാസർകോട് ജില്ല പൂർണമായും അടച്ചിടും : മറ്റു ജില്ലകളിൽ ഭാഗീക നിയന്ത്രണം: ബാറുകൾ അടച്ചിടും

സ്വന്തം ലേഖകൻ

കോട്ടയം: കാസർകോട് ജില്ല പൂർണമായും ലോക്ക് ഡൗൺ ചെയ്യും. കൊറോണ സ്ഥിരീകരിച്ച മറ്റ് ജില്ലകളിൽ ഭാഗികമായി അടച്ചിടും. മുഖ്യമന്ത്രി വിളിച്ച ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ ബാറുകൾ മുഴുവൻ അടച്ചിടുവാൻ തീരുമാനമായി. എറണാകുളം ,കോഴിക്കോട്, കണ്ണൂർ എന്നിവടങ്ങളിലാണ് ഭാഗികമായും ലോക്ക് ഡൗണിലേയ്ക്ക് പോകുന്നത്.


മറ്റു ജില്ലകളുടെ കാര്യം വരും മണിക്കൂറിൽ വ്യക്തമാക്കും . അതേ സമയം ബിവേറജസ് ഔട്ട് ലൈറ്റുകൾ കാസർകോട് ഒഴിച്ചു മറ്റിടങ്ങളിൽ തുറക്കുമെന്നും സൂചന. ഔട്ട്‌ലെറ്റുകളിലെ നിയന്ത്രങ്ങൾ കർശനമാക്കും. കടകൾ പൂർണമായും അടച്ചിടേണ്ട ആവശ്യമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വ്യാപാരികളുമായി മുഖ്യമന്ത്രി ചർച്ച നടത്തും തുടർന്നു ഉച്ചക്കഴിഞ്ഞു മുഖ്യമന്ത്രി വിശദവിവരങ്ങൾ നൽകാൻ മാധ്യമപ്രവർത്തകരെ കാണും.
സംസ്ഥാനത്തെ എല്ലാ ജില്ലകളും അടച്ചിടമെന്ന ഐ.എം.എ. നിർദേശം നൽകിയിരുന്നു . കോവിഡ് ബാധിച്ച രാജ്യത്തെ 75 ജില്ലകൾ അടച്ചിടണമെന്ന് കേന്ദ്ര സർക്കാരും ഞായറാഴ്ച ഉത്തരവിട്ടിരുന്നു.