
കൊറോണ വൈറസ്: യുഎഇ എല്ലാ വിമാന സർവീസുകളും താത്കാലികമായി റദ്ദാക്കി
സ്വന്തം ലേഖകൻ
അബുദാബി: കൊറോണ വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ രോഗം നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി യുഎഇ എല്ലാ വിമാന സർവീസുകളും താത്കാലികമായി നിർത്തിവെയ്ക്കുന്നു.
രാജ്യത്തേക്ക് വരുന്നതും പോകുന്നതുമായ എല്ലാ യാത്രാ വിമാനങ്ങൾക്കും ട്രാൻസിറ്റ് വിമാനങ്ങൾക്കും വിലക്കേർപ്പെടുത്തുന്നത്. യുഎഇ നാഷണൽ എമർജൻസി ആന്റ് ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റും സിവിൽ ഏവിയേഷൻ അതോറിറ്റിയുമാണ് തീരുമാനം എടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്ത 48 മണിക്കൂറിനുള്ളിൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. 14 ദിവസത്തേക്കായിരിക്കും വിലക്ക്.
ചരക്ക് വിമാനങ്ങളും ആളുകളെ അടിയന്തിരമായി ഒഴിപ്പിക്കുന്ന വിമാനങ്ങളും മാത്രമേ അനുവദിക്കൂ. യുഎഇയിലെ വിമാനത്താവളങ്ങളിൽ ഇറങ്ങിയുള്ള ട്രാൻസിറ്റ് യാത്രയും അനുവദിക്കില്ല.
കാർഗോ വിമാനങ്ങൾക്കും അത്യാവശ്യ ഘട്ടങ്ങളിൽ യുഎഇ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായുള്ള വിമാനങ്ങളെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പ്രസ്താവനയിൽ പറയുന്നു. ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.